ന്യൂദൽഹി: .’മിസ്റ്റർ ലോർഡ്’ ‘യുവർ ലോർഡ്’ എന്നീ പ്രയോഗങ്ങൾ ഉപയോഗിക്കില്ലെന്നും ജഡ്ജിമാർ ദൈവമല്ലെന്നും പറഞ്ഞ് പ്രമേയം അവതരിപ്പിച്ച് അലഹബാദിലെ ഹൈക്കോടതി ബാർ അസോസിയേഷൻ (എച്ച്.സി.ബി.എ). ജഡ്ജിമാർ അഭിഭാഷകരോട് മോശമായി പെരുമാറുന്നുവെന്നും അവരുടെ പരാതികൾ പരിഹരിക്കുന്നതിൽ കോടതി പരാജയപ്പെട്ടെന്നും ആരോപിച്ചാണ് അഭിഭാഷകർ പ്രമേയം അവതരിപ്പിച്ചത്.
ജൂലായ് 11-ന് നടന്ന എക്‌സിക്യൂട്ടീവ് ബോഡി മീറ്റിംഗിനെത്തുടർന്ന് എച്ച്.സി.ബി.എ പ്രമേയം പാസാക്കി. അഭിഭാഷകർ ഇനി മുതൽ ജഡ്ജിമാരെ ‘മിലോർഡ്‌സ്’ അല്ലെങ്കിൽ ‘യുവർ ലോർഡ്‌ഷിപ്പ്’ എന്ന് അഭിസംബോധന ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചു.
പല ജഡ്ജിമാരെയും അലട്ടുന്ന “ഭഗവാൻ സിൻഡ്രോം” (ഗോഡ് സിൻഡ്രോം)മിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് അലഹബാദിലെ എച്ച്.സി.ബി.എ പ്രസിഡൻ്റ് അനിൽ തിവാരി പറഞ്ഞു. ഹൈക്കോടതിയിലെ ചില ജഡ്ജിമാർ അഭിഭാഷകരോട് മോശമായി പെരുമാറിയെന്നും വാദത്തിനിടെ അവരെ അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജൂലായ് 11-ന് നടന്ന എക്‌സിക്യൂട്ടീവ് ബോഡി മീറ്റിങ്ങിനെത്തുടർന്ന് എച്ച്.സി.ബി.എ പ്രമേയം പാസാക്കി. അഭിഭാഷകർ ഇനി മുതൽ ജഡ്ജിമാരെ ‘മിലോർഡ്‌സ്’ അല്ലെങ്കിൽ ‘യുവർ ലോർഡ്‌ഷിപ്പ്’ എന്ന് അഭിസംബോധന ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചു.
‘ഞങ്ങൾ പൊതുപ്രവർത്തകരാണ്. അതിനപ്പുറത്ത് മനുഷ്യരാണ്. അത് അവർ മനസിലാക്കണം. അഭിഭാഷകരെ അപമാനിക്കുന്ന നടപടികൾ നിർത്തിവെക്കണം. ജുഡീഷ്യറി തകരുകയാണ്. നീതിയും നിയമവാഴ്ചയും സംരക്ഷിക്കേണ്ടത് ബാർ അസോസിയേഷനാണ്. ചില ജഡ്ജിമാരെ അവരുടെ ഭഗവാൻ സിൻഡ്രോം എന്ന അസുഖത്തിൽ നിന്ന് ഒഴിവാക്കേണ്ടത് ആവശ്യമാണ്,’ തിവാരി പറഞ്ഞു.
‘ഹൈക്കോടതി നീതിയുടെ ക്ഷേത്രമല്ല, മറിച്ച് നീതിന്യായ കോടതിയാണ്, ജഡ്ജിമാർ പൊതുപ്രവർത്തകർ കൂടിയാണ്, അവർക്ക് ശമ്പളം ലഭിക്കുന്നത് കൂടിയാണ്. പൊതു ഖജനാവ് എന്നത് പൊതുജനങ്ങളെ സേവിക്കാൻ കൂടി ഉള്ളതാണ്. എച്ച്.സി.ബി.എ പ്രമേയത്തിൽ പറഞ്ഞു.
ജൂലൈ ഒമ്പതിന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ ബൻസാലിക്ക് എച്ച്.സി.ബി.എ ഒരു പരാതി മെമ്മോറാണ്ടം സമർപ്പിചിരുന്നു. ജൂലൈ പത്തിന് ബാർ അസോസിയേഷൻ്റെ ഒരു പ്രതിനിധി സംഘം ബൻസാലിയെയും മറ്റ് അഞ്ച് ജഡ്ജിമാരെയും കണ്ടു. എന്നാൽ അഭിഭാഷകർക്ക് കൃത്യമായ ഒരു ഉറപ്പ് വിഷയത്തിന്മേൽ ലഭിക്കാത്തതിനാൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
ജോലിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള ആഹ്വാനം പ്രഖ്യാപിക്കുന്നതിനിടെ, ബാറിൻ്റെ പ്രമേയത്തിന് വിരുദ്ധമായി അവരിൽ ആരെയെങ്കിലും കോടതിയിൽ കണ്ടെത്തിയാൽ, കാരണം കാണിക്കൽ നോട്ടീസ് നൽകിയ ശേഷം അവരുടെ അംഗത്വം റദ്ദാക്കുമെന്നും എച്ച്.സി.ബി.എ അഭിഭാഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlight: Allahabad High Court Bar Association Up in Arms Against “God Syndrome” of Judges