ലോക്ഡൗണ്‍ സമയത്ത് ഉത്തര്‍പ്രദേശിലെ ചില ജില്ലകളിലെ പള്ളികളില്‍ ബാങ്ക് വിളി വിലക്കിയ നടപടിയെ തള്ളി അലഹബാദ് ഹൈക്കോടതി. ഇസ്‌ലാം മതത്തിന്റെ അവിഭാജ്യ ഘടകമാണ് ബാങ്ക് വിളിയെന്ന് നിരീക്ഷിച്ച കോടതി അതേസമയം മൈക്രോഫോണുകളുകള്‍ ഉപയോഗിക്കാന്‍ പറ്റില്ലെന്നും വ്യക്തമാക്കി.
‘പള്ളിയില്‍ ഒരു ഇമാമോ മുഅദ്ദിനോ മറ്റ് അധികാരപ്പെട്ട ആളോ ശബ്ദ വ്യാപ്ത ഉപകരണമില്ലാതെ ബാങ്ക് വിളി നടത്തുന്നതും മുസ്ലിങ്ങളോട് പള്ളിയില്‍ വരാതെ പ്രാര്‍ത്ഥന നടത്താന്‍ പറയുന്നതും എങ്ങനെയാണ് ലോക്ഡൗണ്‍ നിര്‍ദ്ദേങ്ങള്‍ ലംഘിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല,’ ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് ശശികാന്ത് ഗുപ്ത, അജിത്കുമാര്‍ എന്നിവരാണ് പരാതി പരിഗണിച്ചത്.
ബാങ്ക് വിളി തുടരാനുള്ള അനുമതി നല്‍കണമെന്ന എം.പി അഫ്‌സല്‍ ഇന്‍സാരി, മുന്‍ നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദ്, അഭിഭാഷകനായ എസ്. വാസിം എ. ഖാദ്രി എന്നിവര്‍ നല്‍കിയ പരാതിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍, ഫറൂഖാബാദ്, ഹര്‍ത്രാസ് ജില്ലാ ഭരണകൂടങ്ങള്‍ ബാങ്ക് വിളി വിലക്കിയ നടപടിയെ ചോദ്യം ചെയ്തു കൊണ്ടാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക