ദേശീയ ജനസംഖ്യ പട്ടിക:പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാനങ്ങള്‍; കേരളവും പശ്ചിമ ബംഗാളും വിട്ടു നിന്നു
NPR
ദേശീയ ജനസംഖ്യ പട്ടിക:പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാനങ്ങള്‍; കേരളവും പശ്ചിമ ബംഗാളും വിട്ടു നിന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th January 2020, 6:40 pm

ന്യൂദല്‍ഹി: ദേശീയ ജനസംഖ്യ പട്ടിക സംബന്ധിച്ച പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാനങ്ങള്‍. എന്നാല്‍ കേരളവും പശ്ചിമ ബംഗാളും ഇതില്‍ നിന്ന് വിട്ടു നിന്നു. എന്‍.പി.ആര്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ കേരളവും ബംഗാളും കേന്ദ്രവുമായി ആശയവിനിമയം നടത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇത്തവണത്തെ ചോദ്യാവലിയില്‍ വീടിന്റെ ചുമതല നിര്‍വ്വഹിക്കുന്നത് ആരാണ് എന്ന ചോദ്യത്തിന് സ്ത്രീ, പുരുഷന്‍ എന്നീ കോളങ്ങള്‍ക്കൊപ്പം ട്രാന്‍ജെന്‍ഡര്‍ എന്ന കൊളം കൂടി ഉള്‍പ്പെടുത്തിയതായായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

എന്‍.പി.ആര്‍ നടപ്പിക്കില്ലായെന്ന് നേരത്തെ തന്നെ കേരളവും പശ്ചിമ ബംഗാളും നിലപാട് വ്യക്തമാക്കിയിരുന്നു.

ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ദേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കഴിഞ്ഞ ദിവസം നിലപാട് കടുപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പേരും വിവരങ്ങളും ചോദിച്ച് ആരെങ്കിലും എത്തിയാല്‍ അത് നല്‍കരുത്. അതുപോലെ സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ ഇതൊന്നും ഇവിടെ നടപ്പിലാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ അവകാശം കവര്‍ന്നെടുക്കാന്‍ ആരെങ്കിലും എത്തിയാല്‍ എന്റെ മൃതദേഹത്തില്‍ ചവിട്ടിയേ അവര്‍ക്ക് അതിന് സാധിക്കുകയുള്ളൂവെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരികയാണ്- എന്നാണ് മമത പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയ പൗരത്വരജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.