ന്യൂദല്‍ഹി: രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടിക നടപ്പക്കാന്‍ ഒരുസംസ്ഥാനവും അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.
”സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയവ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കും. ഇത് സാമൂഹിക ധ്രുവീകരണത്തിന്റെ ആക്കം കൂട്ടും. വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.,” തിവാരി പറഞ്ഞു.
സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ നടപ്പിലാക്കിയാല്‍ മൂന്ന് ഘട്ടങ്ങളായുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
” സി.എ.എ = വേര്‍പെടുത്തല്‍, എന്‍.പി.ആര്‍= റാഡിക്കലൈസേഷന്‍, എന്‍.ആര്‍.സി= തീവ്രവാദം. ഇതാണ് ഇന്ത്യയെ കാത്തിരിക്കുന്ന ദുര്‍ഘടവും ദൗര്‍ഭാഗ്യകരവുമായ വഴി. എന്‍.ഡി.എ യും ബി.ജെ.പിയും അതിനുള്ള വഴി ഒരുക്കിക്കഴിഞ്ഞു. നമുക്ക് ഒരുമിച്ച് നിന്ന് ഇന്ത്യയെ രക്ഷിക്കാം,” അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ മഹാരാഷ്ട്രയില്‍ ദേശീയ ജന സംഖ്യ പട്ടിക നടപ്പാക്കുമെന്ന് പറഞ്ഞ ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് മനീഷ് തിവാരി രംഗത്തെത്തിയിരുന്നു.
സി.എ.എയും എന്‍.പി.ആറും മനസിലാക്കാന്‍ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് അറിയണമെന്നായിരുന്നു മനീഷ് തിവാരി താക്കറെയോട് അന്ന് പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ