| Sunday, 15th September 2019, 11:03 am

രാജ് താക്കേറെയുമായി സഖ്യമില്ല, നിലവിലെ എം.എല്‍.എമാര്‍ മുഴുവന്‍ മത്സരിക്കും; മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ ഇതുവരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സിറ്റിംഗ് എം.എല്‍എമാരെയും വീണ്ടും മത്സരരംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിലാണ് ഈ തീരുമാനം.

യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാപാല്‍, അംബിക സോണി, വീരപ്പ മൊയ്‌ലി, അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരും മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കളും പങ്കെടുത്തു. അറുപത് സ്ഥാനാര്‍ത്ഥികളെ യോഗത്തില്‍ നിശ്ചയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടി സ്‌ക്രീനിംഗ് കമ്മറ്റി സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ പേരില്‍ 90 ശതമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി അംഗീകരിച്ചതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സ്‌ക്രീനിംഗ് കമ്മറ്റി സെപ്തംബര്‍ 17നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി 18നും ചേരും. ഈ യോഗങ്ങളില്‍ മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ചര്‍ച്ച ചെയ്യും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ ചര്‍ച്ചകള്‍ക്ക് ശേഷം സീറ്റുകള്‍ നിശ്ചയിക്കും. കാര്യങ്ങളെല്ലാം ശരിയായ രീതിയിലാണ് പോകുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാജ് താക്കറയെുടെ പാര്‍ട്ടിയുമായി ചര്‍ച്ച നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു മുതിര്‍ന്ന നേതാവും രാജ് താക്കറെയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാവില്ലെന്ന് പറഞ്ഞു.

We use cookies to give you the best possible experience. Learn more