'വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല, എല്ലാം ദൈവത്തിന്റെ കരങ്ങളില്‍, അഭയം പ്രാപിച്ചാല്‍ അവിടുന്ന് നമ്മേ കൈവിടില്ല '; ഡെങ്കിപ്പനിക്കെതിരെ കോഴിക്കോട് സര്‍വ്വമത പ്രാര്‍ത്ഥനയും ഉപവാസവും
Daily News
'വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല, എല്ലാം ദൈവത്തിന്റെ കരങ്ങളില്‍, അഭയം പ്രാപിച്ചാല്‍ അവിടുന്ന് നമ്മേ കൈവിടില്ല '; ഡെങ്കിപ്പനിക്കെതിരെ കോഴിക്കോട് സര്‍വ്വമത പ്രാര്‍ത്ഥനയും ഉപവാസവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th June 2017, 7:51 pm

കോഴിക്കോട്: കോഴിക്കോടിന്റെ മലയോര മേഖലകളില്‍ പനിയും മറ്റ് രോഗങ്ങളും പടര്‍ന്നു പിടിക്കുകയാണ്. വൃത്തിഹീനമായ പരിസരവും ദീര്‍ഘ വീക്ഷണമില്ലാത്ത ജനങ്ങളുമാണ് ഡെങ്കിപ്പനിയടക്കമുള്ള രോഗങ്ങളുടെ വ്യാപനത്തിന് കാരണമെന്നിരിക്കെ രോഗത്തില്‍ നിന്നും പ്രദേശ വാസികളെ രക്ഷപ്പെടുത്താന്‍ ആരോഗ്യവകുപ്പ് പാടു പെടുകയാണ്. ഇതിനിടെ രോഗത്തില്‍ നിന്നും മുക്തി നേടാന്‍ പുതിയ മാര്‍ഗ്ഗവുമായെത്തുകയാണ് കോഴിക്കോട് കൂരാച്ചുണ്ട് നിവാസികളായ ചിലര്‍.


Also Read: ‘കണ്ടാല്‍ അടിവസ്ത്രം പോലുണ്ട്, ഇത് ധരിച്ചെങ്ങനെ വീട്ടില്‍ പോകും’; പ്രിയങ്കയ്ക്കും ഫാത്തിമയ്ക്കും പിന്നാലെ ദീപികയേയും മര്യാദ പഠിപ്പിച്ച് സോഷ്യല്‍ മീഡിയ


മലയോര മേഖലയില്‍ പടര്‍ന്നു പിടച്ച പനിക്കെതിരെ സര്‍വ്വമത പ്രാര്‍ത്ഥനയും ഉപവാസവുമായാണ് മഹാത്മാഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ രംഗത്തെത്തിയിരിക്കുന്നത്. കൂരാച്ചുണ്ട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിച്ച പകര്‍ച്ചപ്പനിയെ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പിനോ വൈദ്യശാസ്ത്രത്തിനോ കഴിയുന്നില്ല. എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിഷ്ഫലമാക്കി രോഗം സംഹാരതാണ്ഡവമാടുകയാണ്. ഈ സാഹചര്യത്തിലാണ് സെന്ററിന്റെ നീക്കം.

ഇതിനൊരു പരിഹാരം സൃഷ്ടടികര്‍ത്താവായ ഈശ്വരന്‍ മാത്രമേയുള്ളു, പൂര്‍ണ്ണമനസ്സോടെ വിശ്വാസത്തോടെ അവിടുത്തെ അഭയം പ്രാപിച്ചാല്‍ അവിടുന്ന് നമ്മേ കൈവിടില്ല എന്ന ആഹ്വാനത്തോടെയാണ് സര്‍വ്വമതപ്രാര്‍ഥനയും ഉപവാസവും സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് വട്ടച്ചിറയിലെ പ്രാര്‍ത്ഥനാ വേദിയിലാണ് പരിപാടി സംഘടിപ്പിക്കുക. വിവിധ മത, സാംസ്‌കാരിക, സാമൂഹിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.


Don”t Miss:ഗോസംരക്ഷക വേഷമണിഞ്ഞ് ബി.ജെ.പിക്കാരും; വീടുകളില്‍ നിന്ന് വാങ്ങിയ പശുക്കളുമായി പോയ വാഹനം ബി.ജെ.പിക്കാര്‍ തടഞ്ഞത് പത്തനംതിട്ടയില്‍ 


ബുദ്ധിശൂന്യമായ പരിപാടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. മാലിന്യപ്രശ്നം രൂക്ഷമായ കൂരാച്ചുണ്ടില്‍ പകര്‍ച്ചപ്പനി മുന്നറിയിപ്പ് മഴക്കാലത്തിന് മുന്നേ പലരും നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വേണ്ട മുന്‍കരുതലോ, സി.എച്ച്.സില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുന്നതിനോ അധികൃതര്‍ തയ്യാറായിരുന്നില്ലെന്നതാണ് വാസ്തവം. ഇതാണ് യഥാര്‍ത്ഥത്തില്‍ പ്രദേശത്ത് പനി പടര്‍ന്നു പിടിക്കുന്നത് നിയന്ത്രിക്കാന്‍ കഴിയാതെ പോയത്.