| Monday, 30th November 2020, 7:27 pm

സര്‍വ്വകക്ഷിയോഗം വിളിക്കാനൊരുങ്ങി പ്രധാനമന്ത്രി; യോഗം കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ നാലിന് സര്‍വ്വ കക്ഷിയോഗം വിളിച്ചു ചേര്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൊറോണ വ്യാപനം രൂക്ഷമായി സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന രണ്ടാമത്തെ യോഗമാണിത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം അമേരിക്കയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആഗോളനിരക്കില്‍ ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് ആരോഗ്യമന്ത്രാലയം.

കഴിഞ്ഞദിവസം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷക സംഘവുമായി ചര്‍ച്ചനടത്തിയ വിവരങ്ങള്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. വാക്‌സിന്‍ ഉത്പാദനത്തിന് രാജ്യത്ത് നടക്കുന്ന തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മോദി മൂന്ന് സ്ഥാപനങ്ങളാണ് സന്ദര്‍ശിച്ചത്.

അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ മോദി സന്ദര്‍ശനം നടത്തിയിരുന്നു.

അതേസമയം രാജ്യത്ത് റിപ്പോര്‍ട്ട് ഇതുവരെ ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 88 ലക്ഷത്തിലധികം പേര്‍ സുഖംപ്രാപിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഏകദേശം 1.3 ലക്ഷം പേരാണ് രോഗംബാധിച്ച് മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: All Party Meeting To Review Covid Situation

We use cookies to give you the best possible experience. Learn more