| Tuesday, 29th June 2021, 10:38 am

നൂറിനടുത്ത് ബി.ജെ.പി. നേതാക്കള്‍ മറുകണ്ടം ചാടിയേക്കും; ദല്‍ഹി ബി.ജെ.പിയില്‍ തമ്മിലടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ ദല്‍ഹി ബി.ജെ.പിയില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു.

തെരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടി ഒരു തരത്തിലുള്ള തയ്യാറെടുപ്പും നടത്തുന്നില്ലെന്നാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെ പരാതി.

ബി.ജെ.പിയിലെ പല നേതാക്കള്‍ക്കും ആം ആദ്മിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്.

കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 70 ഓളം സഹപ്രവര്‍ത്തകര്‍ പാര്‍ട്ടി മാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും തങ്ങളുടെ മുഖ്യ എതിരാളികളായ ആം ആദ്മി പാര്‍ട്ടിയുമായി പല നേതാക്കള്‍ക്കും ബന്ധമുണ്ടെന്നും ദല്‍ഹിയിലെ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും മുന്‍ ഭാരവാഹികളും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടും തടയിടാനുള്ള ഒരു നീക്കവും പാര്‍ട്ടി സ്വീകരിക്കുന്നില്ലെന്ന പരാതിയും നേതാക്കള്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിഷയം പാര്‍ട്ടിക്കകത്ത് രൂക്ഷമായ അഭിപ്രായഭിന്നതയ്ക്കും തമ്മിലടിയ്ക്കും കാരണമായിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: All not well’ in BJP as discontent grows ahead of MCD polls; leaders, councillors in touch with AAP

We use cookies to give you the best possible experience. Learn more