ആലപ്പുഴ: ഇന്നത്തെ മലയാളസിനിമയെ വിമര്‍ശിച്ച് മുന്‍മന്ത്രി ജി.സുധാകരന്‍. ഇന്നത്തെ സിനിമകളൊന്നും നമ്മുടെ സംസ്‌ക്കാരത്തെ സമ്പന്നമാക്കുന്നില്ലെന്നും മൂല്യമുള്ള സിനിമകള്‍ ഇറങ്ങുന്നില്ലെന്നും എല്ലാ സിനിമയും ഇറങ്ങുന്നത് വെള്ളമടിയോടെയെന്നും ജി. സുധാകരന്‍ വിമര്‍ശിച്ചു.
സിനിമാ താരങ്ങളുടെ ഓവര്‍നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃദ്ധവും മൂല്യരഹിതമായാണ് നടക്കുന്നതെന്നും മൂല്യമുള്ളതായി ഒന്നുമില്ലെന്നും ജി.സുധാകരന്‍ പറഞ്ഞു.
എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടു കൂടിയാണ്. നായകനും കൂട്ടുകാരും ചേര്‍ന്ന് വെള്ളമടിക്കുന്നു. ഇതൊക്കെ സാധാരണ ജീവിത ക്രമമാക്കി മാറ്റിയിരിക്കുകയാണെന്നും ജി.സുധാകരന്‍ പറഞ്ഞു.
ഇതുകണ്ട് നമ്മുടെ ചെറുപ്പക്കാര്‍ വെള്ളമടിക്കുമ്പോള്‍ അവരെ എന്തിനാണ് പൊലീസ് പിടിക്കുന്നതെന്നും സിനിമാക്കരയല്ലേ അതിന് അറസ്റ്റ് ചെയ്യേണ്ടതെന്നും ജി.സുധാകരന്‍ ചോദിച്ചു.
വെള്ളമടി കാണിക്കുന്ന സിനിമകള്‍ക്ക് എന്തിനാണ് സ്‌ക്രീനീങ്ങിന് അംഗീകാരം കൊടുക്കുന്നതെന്നും എന്ത് മെസേജാണ് ഇത് നല്‍കുന്നതെന്നും ജി.സുധാകരന്‍ വിമര്‍ശിച്ചു.