ബാങ്കോക്ക്: തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ പേരേയും പുറത്തെത്തിച്ചു. ഇതോടെ മൂന്ന് ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനും വിരാമമായി.
ALSO READ: പി.വി അന്‍വര്‍ എം.എല്‍.എയുടെ തടയണ പൊളിച്ചുമാറ്റണമെന്ന് സര്‍ക്കാര്‍ കോടതിയില്‍
രണ്ടാഴ്ചയിലധികമായി തായ്‌ലാന്റ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളും പരിശീലകനും ചിയാംഗ് റായിയിലെ ഗുഹയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബഡ്ഡി ഡൈവിംഗിലൂടെയാണ് കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്.
അതിസാഹസികവും അതേസമയം സൂക്ഷ്മവുമായ രക്ഷാപ്രവര്‍ത്തനമാണ് ദൗത്യ സംഘം മൂന്ന് ദിവസം കൊണ്ട് വിജയകരമായി അവസാനിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ സംഘത്തിലെ ഒരാള്‍ മരണപ്പെട്ടിരുന്നു.
തായ് നേവി ഡൈവര്‍മാര്‍, യു.എസ്. സൈനികസംഘം, ബ്രിട്ടനില്‍നിന്നുള്ള ഗുഹാവിദഗ്ധര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 90 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.
10 കിലോമീറ്റര്‍ നീളമുള്ളതാണ് ഗുഹ.