തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വീണ്ടും ഒന്നാമതെത്തി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച പുറത്തിറക്കിയ ഓള്‍ കേരള ഹയര്‍ എജ്യുക്കേഷന്‍ സര്‍വേ 2021-22 റിപ്പോര്‍ട്ട് പ്രകാരം ദേശീയ ശരാശരിയേക്കാള്‍ മികച്ചതാണ് കേരളം.
ആകെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, ലിംഗസമത്വം എന്നീ മാനദണ്ഡങ്ങള്‍ പ്രകാരമാണ് കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്‍പന്തിയിലെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ കോളേജുകളിലെയും സര്‍വകലാശാലകളിലും ആകെ പ്രവേശനം നേടിയവരില്‍ 60 ശതമാനവും പെണ്‍കുട്ടികളാണ്. ജനുവരിയില്‍ കേന്ദ്രം പുറത്തിറക്കിയ ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ 2021-22 ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ദേശീയ തലത്തില്‍ പ്രവേശനം നേടിയവരില്‍ 47.8ശതമാനം പെണ്‍കുട്ടികളാണ് ഉള്ളത്.
ഒരു നിർദിഷ്ട പ്രായത്തിലുള്ളവർക്കിടയിലെ ഉന്നതവിദ്യാഭ്യാസത്തിൽ പങ്കാളിത്ത നിലവാരത്തിൻ്റെ ഒരു പ്രധാന സൂചകമാണ് ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോ (ജി.ഇ.ആർ). 2021-22 ൽ, കേരളത്തിലെ മൊത്തത്തിലുള്ള ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോ 41.3ശതമാനമായിരുന്നു. ഇത് ദേശീയ ശരാശരിയായ 28.4% നേക്കാൾ കൂടുതലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോ 49ശതമാനം ആയിരുന്നു. ദേശീയ തലത്തിൽ വിദ്യാർത്ഥികളുടെ ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോ 28.5ശതമാനമാണ്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭാസം നൽകുന്ന കാര്യത്തിലുൾപ്പടെ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
Contant Highlight: All Kerala Higher Education Survey says state excelled in key parameters; records higher GPI