വന്‍കിട കമ്പനികളുടെ മരുന്നുകള്‍ ബഹിഷ്‌കരിക്കാന്‍ നീക്കം
Kerala
വന്‍കിട കമ്പനികളുടെ മരുന്നുകള്‍ ബഹിഷ്‌കരിക്കാന്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th September 2013, 1:14 pm

[]കൊച്ചി: വന്‍കിട കമ്പനികളുടെ മരുന്നുകള്‍ ബഹിഷ്‌കരിക്കാന്‍  ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ) നീക്കം. []

ഗ്ലാക്‌സോ, സിപ്ല, മാന്‍കൈന്‍ഡ് തുടങ്ങിയ വന്‍കിട നിര്‍മാതാക്കളുടെ മരുന്നുകള്‍ ബഹിഷ്‌കരിക്കാന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം നല്‍കിയതായാണ് സൂചന.

മരുന്നുവില കുറയ്ക്കുന്നതിനെതിരെ ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ നടത്തുന്ന സമ്മര്‍ദതന്ത്രമാണ് ഇതെന്നാണ് വിലയിരുത്തല്‍.

മരുന്നുവില കുറഞ്ഞതോടെ നിര്‍മാണ കമ്പനികള്‍ വിതരണക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കുമുള്ള കമ്മിഷന്‍ കുറച്ചിരുന്നു.

വിതരണക്കാര്‍ക്കുള്ള കമ്മിഷന്‍ പത്ത് ശതമാനത്തില്‍ നിന്ന് എട്ടുശതമാനമായും ചെറുകിട വ്യാപാരികള്‍ക്കുള്ള കമ്മിഷന്‍ 20% ത്തില്‍ നിന്ന് 16% ആയും ആണു കുറച്ചത്.

ഇതാണ്  ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷനെ വന്‍കിട കമ്പനികളുടെ മരുന്നുകള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കത്തിലേക്ക് നയിച്ചതെന്നാണ് നയിച്ചത്.

ഈ മാസം പതിനഞ്ചോടെ മരുന്നുകള്‍ ബഹിഷ്‌കരിക്കാനാണ് സംഘടന തീരുമാനിച്ചിട്ടുള്ളത്.