മുംബൈ: മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയില്‍ വിള്ളല്‍. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുന്നതിനുള്ള സാധ്യതകള്‍ തേടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരോടായി സംസ്ഥാന അധ്യക്ഷന്‍ നാന പടോലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മഹാ വികാസ് അഘാഡിയുടെ ഒരു ഘടകമെന്ന നിലയില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലിരുന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും പടോലെ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയില്‍ ചേര്‍ന്ന 18 കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അറിയിച്ചു.
‘അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോര്‍പ്പറേഷന്‍ അംഗത്വം റദ്ദാക്കിക്കും,’ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത നേതാവ് പറഞ്ഞു.
എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന മഹാ വികാസ് അഘാഡിയാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി-ശിവസേന സഖ്യം തെറ്റിപിരിഞ്ഞപ്പോഴായിരുന്നു മുന്നണി രൂപീകരിച്ചത്.
ബി.ജെ.പിയ്ക്ക് 105 സീറ്റ് ലഭിച്ചപ്പോള്‍ ശിവസേനയ്ക്ക് 56 ഉം എന്‍.സി.പിയ്ക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം സീറ്റാണ് ലഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക