കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക്
Kerala News
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th January 2020, 8:13 am

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും.

കടകളെല്ലാം അടച്ചിടുമെന്ന് സമിതിക്ക് നേതൃത്വം നല്‍കുന്ന സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീമും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പണിമുടക്കിനെത്തുടര്‍ന്ന് കേരള, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.ടി.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, എ.ഐ.സി.ടി.യു, യു.ടി.യു.സി, ടി.യു.സി.സി, കെ.ടി.യു.സി, ഐ.എന്‍.എല്‍.സി, എന്‍.എല്‍.ഒ.ഒ, എന്‍.എല്‍.സി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.

രാജ്യവ്യാപകമായാണ് പണിമുടക്ക് നടത്തുന്നത്. 25 കോടി ആളുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ ദല്‍ഹിയില്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ