| Sunday, 1st December 2019, 2:16 pm

'അയോധ്യ വിധിയില്‍ 99% മുസ്‌ലിങ്ങള്‍ക്കും റിവ്യൂ ഹര്‍ജി കൊടുക്കണമെന്നാണ് നിലപാട്'; നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോധ്യ തര്‍ക്കത്തില്‍ രാജ്യത്തെ 99% മുസ്‌ലിങ്ങള്‍ക്കും റിവ്യൂ ഹര്‍ജി കൊടുക്കണമെന്നാണ് നിലപാടെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ഡിസംബര്‍ 9ന് റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് നേരത്തെ പറഞ്ഞിരുന്നു.

മുസ്‌ലിങ്ങള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് റിവ്യൂ ഹര്‍ജി നല്‍കുന്നത്. അയോധ്യ തര്‍ക്കത്തിലെ സുപ്രീം കോടതി വിധി ആ വിശ്വാസത്തെ ക്ഷയിപ്പിച്ചിട്ടുണ്ടെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വാലി റഹ്മാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ 99% മുസ്‌ലിങ്ങള്‍ക്കും റിവ്യൂ ഹര്‍ജി കൊടുക്കണമെന്നാണ് നിലപാട്. ചിലര്‍ മനസിലാക്കിയിട്ടുള്ളത് വലിയ വിഭാഗം റിവ്യൂ ഹര്‍ജിക്കെതിരാണെന്നാണ്. അത് തെറ്റാണെന്നും മൗലാന വാലി റഹ്മാന്‍ പറഞ്ഞു.

പുനപ്പരിശോധന ഹരജി നല്‍കേണ്ടെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ തീരുമാനം തങ്ങളെ ബാധിക്കില്ലെന്നും സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്നും ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ച് മുസ്‌ലിം കക്ഷികളാണ് പുനഃപരിശോധനാ ഹരജി നല്‍കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more