കര്‍ഷകരെ കബളിപ്പിക്കുന്നതാണ് മധ്യപ്രദേശ് ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ കടാശ്വാസം: രൂക്ഷവിമര്‍ശനവുമായി കിസാന്‍ സഭ
national news
കര്‍ഷകരെ കബളിപ്പിക്കുന്നതാണ് മധ്യപ്രദേശ് ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ കടാശ്വാസം: രൂക്ഷവിമര്‍ശനവുമായി കിസാന്‍ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th December 2018, 12:11 pm

 

ന്യൂദല്‍ഹി: കര്‍ഷകരെ കബളിപ്പിക്കുന്ന തരത്തിലാണ് മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും പുതിയ സര്‍ക്കാറുകള്‍ കടാശ്വാസം പ്രഖ്യാപിച്ചതെന്ന് ഓള്‍ ഇന്ത്യാ കിസാന്‍ സഭ.

കഴിഞ്ഞമാര്‍ച്ച് 31 വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതുകൊണ്ട് പ്രയോജനമില്ല. കര്‍ഷകര്‍ കടക്കെണിയില്‍ തുടരുന്നത് അവസാനിപ്പിക്കാന്‍ ഡിസംബര്‍ 31വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളണമെന്നും കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊല്ല പറഞ്ഞു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരയില്‍ നിലനിര്‍ത്താന്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തുമെന്നും സംസ്ഥാന കേന്ദ്രസര്‍ക്കാറുകളാണ് കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികളെന്നും കിസാന്‍ സഭ വ്യക്തമാക്കി.

” ജനുവരി എട്ടിനും ഒമ്പതിനും ഞങ്ങള്‍ ദേശീയ തലത്തില്‍ ഗ്രാമീണ മേഖലയില്‍ പ്രതിഷേധം നടത്തും. ഗ്രാമീണ്‍ ഭാരത ബന്ദും.” മൊല്ല പറഞ്ഞു.

Also read:തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടി, ആത്മപരിശോധന നടത്തുമെന്നും അമിത് ഷാ

ഭൂമി അധികാര്‍ ആന്തോളനുമായി സഹകരിച്ചുകൊണ്ട് ട്രെയിന്‍ തടയല്‍ സമരവും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്രം ഫണ്ട് അനുവദിക്കണം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളരുതെന്ന നവ ഉദാര സാമ്പത്തിക വിദഗ്ധരുടെ നിലപാടില്‍ കഴമ്പില്ല. വിളകള്‍ക്ക് ന്യായമായ വില ലഭിക്കാത്തതിനാലാണ് കര്‍ഷകര്‍ കടക്കെണിയിലായതെന്നും കിസാന്‍ സഭ പറഞ്ഞു.

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരത്തിലെത്തിയതിനു പിന്നാലെ സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് കര്‍ഷകരെ കബളിപ്പിക്കുന്നതാണെന്നാണ് കിസാന്‍ സഭ പറയുന്നത്.