ബാലണ്‍ ഡി ഓര്‍ മാത്രമല്ല... വേറെയും സമ്മാനങ്ങളുണ്ടേ... പുരസ്‌കാരവേദിയില്‍ ട്രോഫികള്‍ നേടി ഇവരും തിളങ്ങും
Sports News
ബാലണ്‍ ഡി ഓര്‍ മാത്രമല്ല... വേറെയും സമ്മാനങ്ങളുണ്ടേ... പുരസ്‌കാരവേദിയില്‍ ട്രോഫികള്‍ നേടി ഇവരും തിളങ്ങും
ആദര്‍ശ് എം.കെ.
Thursday, 5th September 2024, 10:23 pm

 

അടുത്ത ബാലണ്‍ ഡി ഓര്‍ ജേതാവിനെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം. രണ്ട് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായി മെസിയും റൊണാള്‍ഡോയുമില്ലാത്ത ചുരുക്കപ്പട്ടികയാണ് ബാലണ്‍ ഡി ഓറിന്റേത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2003ന് ശേഷം ഇതാദ്യമായാണ് ഇരുവരും പട്ടികയില്‍ ഇടം നേടാന്‍ സാധിക്കാതെ പോകുന്നത്.

എന്നാല്‍ പുരസ്‌കാര വേദിയില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം മാത്രമാണോ നല്‍കുന്നത്? അല്ല. മികച്ച പരിശീലകന് മുതല്‍ മികച്ച ക്ലബ്ബിന് വരെയുള്ള പുരസ്‌കാരം വേദിയില്‍ വെച്ച് നല്‍കപ്പെടും.

ബാലണ്‍ ഡി ഓര്‍ വേദിയില്‍ നല്‍കപ്പെടുന്ന പുരസ്‌കാരങ്ങള്‍

 

ബാലണ്‍ ഡി ഓര്‍

ഒരു യൂറോപ്യന്‍ സീസണിലെ (ഓഗസ്റ്റ് മുതല്‍ ജൂലൈ വരെ) ഏറ്റവും മികച്ച പുരുഷ താരത്തിന് നല്‍കുന്ന പുരസ്‌കാരം.

2023ലെ ജേതാവ്: ലയണല്‍ മെസി (അര്‍ജന്റീന, ഇന്റര്‍ മയാമി) – 462 പോയിന്റ്

 

ബാലണ്‍ ഡി ഓര്‍ ഫെമിനിന്‍

ഒരു യൂറോപ്യന്‍ സീസണിലെ (ഓഗസ്റ്റ് മുതല്‍ ജൂലൈ വരെ) ഏറ്റവും മികച്ച വനിതാ താരത്തിന് നല്‍കുന്ന പുരസ്‌കാരം.

2023ലെ ജേതാവ്: ഐറ്റാന ബോണ്‍മാറ്റി (സ്പെയ്ന്‍, ബാഴ്സലോണ) – 266 പോയിന്റ്

 

കോപ ട്രോഫി

ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം, 2018ല്‍ ആരംഭിച്ചു.

2023ലെ ജേതാവ്: ജൂഡ് ബെല്ലിങ്ഹാം (ഇംഗ്ലണ്ട്, റയല്‍ മാഡ്രിഡ്) – 90 പോയിന്റ്.

 

 

യാഷിന്‍ ട്രോഫി

ഒരു സീസണിലെ ഏറ്റവും മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്ക് നല്‍കുന്ന പുരസ്‌കാരം, 2019ല്‍ ആരംഭിച്ചു.

2023ലെ ജേതാവ്: എമിലിയാനോ മാര്‍ട്ടീനസ് (അര്‍ജന്റീന, ആസ്റ്റണ്‍ വില്ല) – 290 പോയിന്റ്

ഗെര്‍ഡ് മുള്ളര്‍ ട്രോഫി

ഏറ്റവും മികച്ച സ്ട്രൈക്കര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരം, 2021ല്‍ ആരംഭിച്ചു.

2023ലെ ജേതാവ്: എര്‍ലിങ് ഹാലണ്ട് (നോര്‍വേ, മാഞ്ചസ്റ്റര്‍ സിറ്റി)

 

ക്ലബ്ബ് ഓഫ് ദി ഇയര്‍ ട്രോഫി

ഒരു സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരം, 2021ല്‍ ആരംഭിച്ചു.

2023ലെ ജേതാക്കള്‍:

പുരുഷ ക്ലബ്ബ്: മാഞ്ചസ്റ്റര്‍ സിറ്റി

വനിതാ ക്ലബ്ബ്: എഫ്.സി ബാഴ്സലോണ

 

സോക്രട്ടീസ് അവാര്‍ഡ്

മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന പുരസ്‌കാരം, 2022ല്‍ ആരംഭിച്ചു.

2023ലെ ജേതാവ്: വിനീഷ്യസ് ജൂനിയര്‍ (ബ്രസീല്‍, റയല്‍ മാഡ്രിഡ്)

 

കോച്ച് ഓഫ് ദി ഇയര്‍

പുരുഷ-വനിതാ ടീമുകളുടെ ഏറ്റവും മികച്ച പരിശീലകന് നല്‍കുന്ന പുരസ്‌കാരം. ഈ വര്‍ഷം ഇതാദ്യമായി പുരസ്‌കാരം നല്‍കപ്പെടുന്നു.

 

 

Content highlight: All awards in Ballon d’Or ceremony 

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.