| Friday, 21st July 2023, 5:12 pm

മികച്ച നടി വിന്‍സി, നടന്‍ മമ്മൂട്ടി; ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പൂര്‍ണ വിവരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച നടിയായി വിന്‍സി അലോഷ്യസും നടനായി മമ്മൂട്ടിയും തെരഞ്ഞെടുക്കപ്പെട്ടു. ‘രേഖ’യിലെ പ്രകടനത്തിന് വിന്‍സി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘നന്‍പകല്‍ നേരത്ത് മയക്ക’മാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

‘അറിയിപ്പ്’ അണിയിച്ചൊരുക്കിയ മഹേഷ് നാരായണനാണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്ക’മാണ് മികച്ച ചിത്രം. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്. 154 ചിത്രങ്ങളാണ് ആകെ മത്സരിക്കാനുണ്ടായിരുന്നത്.

മറ്റ് ചലച്ചിത്ര അവാര്‍ഡുകള്‍

1. മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട്

2. മികച്ച സ്വഭാവനടി- ദേവി വര്‍മ (സൗദി വെള്ളക്ക)

3. മികച്ച സ്വഭാവനടന്‍- പി.പി. കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)

4. മികച്ച ബാലതാരം (പെണ്‍)- തന്മയ സോള്‍ (വഴക്ക്)

5. മികച്ച ബാലതാരം (ആണ്‍)- മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90’s കിഡ്‌സ്)

6. മികച്ച കഥാകൃത്ത് – കമല്‍ കെ.എം (പട)

7. മികച്ച ഛായാഗ്രാഹകന്‍ – മനേഷ് മാധവന്‍ ( ഇല വീഴാ പൂഞ്ചിറ ), ചന്ദ്രു സെല്‍വരാജ് (വഴക്ക്)

8. മികച്ച തിരക്കഥാകൃത്ത് – രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ( ന്നാ താന്‍ കേസ് കൊട്)

9. മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) – രാജേഷ് കുമാര്‍ ആര്‍. (ഒരു തെക്കന്‍ തല്ല് കേസ്)

10. മികച്ച ഗാനരചയിതാവ് -റഫീക്ക് അഹമ്മദ് (പാട്ട് – തിരമാലയാണ് നീ, ചിത്രം- വിഡ്ഢികളുടെ മാഷ് )

11. മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- എം. ജയചന്ദ്രന്‍ (പാട്ടുകള്‍ -മയില്‍പ്പീലി ഇളകുന്നു, കറുമ്പന്‍ ഇന്നിങ്ങ് – പത്തൊന്‍പതാം നൂറ്റാണ്ട്, ആയിഷ ആയിഷ- ആയിഷ

12. മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ഡോണ്‍ വിന്‍സെന്റ് (ന്നാ താന്‍ കേസ് കൊട്)

13. മികച്ച പിന്നണി ഗായിക – മൃദുല വാര്യര്‍ ( മയില്‍പ്പീലി ഇളകുന്നു കണ്ണാ- പത്തൊന്‍പതാം നൂറ്റാണ്ട്)

14. മികച്ച പിന്നണി ഗായകന്‍ – കപില്‍ കപിലന്‍ ( കനവേ മിഴിയുണരണേ – പല്ലൊട്ടി 90’s കിഡ്‌സ് )

15. മികച്ച ചിത്ര സംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)

16 മികച്ച കലാസംവിധായകന്‍ – ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)

17. മികച്ച സിങ്ക് സൗണ്ട് – വൈശാഖ് പി.വി. ( അറിയിപ്പ് )

18. മികച്ച ശബ്ദമിശ്രണം – വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)

18 മികച്ച ശബ്ദരൂപ കല്‍പന- അജയന്‍ അടാട്ട് (ഇല വീഴാ പൂഞ്ചിറ )

19 മികച്ച പ്രോസസിങ് ലാബ്/ കളറിസ്റ്റ്- ആഫ്റ്റര്‍ സ്റ്റുഡിയോസ് / റോബര്‍ട്ട് ലാങ് സി.എസ്.ഐ (ഇല വീഴാ പൂഞ്ചിറ ), ഐജീന്‍ ഡി.ഐ. ആന്റ് വി.എഫ്.എക്‌സ് / ആര്‍. രംഗരാജന്‍ (വഴക്ക് )

20. മികച്ച മേക്കപ്പ് ആര്‍ടിസ്റ്റ് – റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)

21. മികച്ച വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണന്‍ (സൗദി വെള്ളക്ക)

22. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍)- പൗളി വല്‍സന്‍ (സൗദി വെള്ളക്ക)

23. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്, കഥാപാത്രം- പടവീരന്‍)

24. മികച്ച നൃത്ത സംവിധാനം – ഷോബി പോള്‍രാജ് (തല്ലുമാല)

25. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം- ന്നാ താന്‍ കേസ് കൊട്)

26. മികച്ച നവാഗത സംവിധായകന്‍ – ഷാഹി കബീര്‍- ഇല വീഴാ പൂഞ്ചിറ

27. മികച്ച കുട്ടികളുടെ ചിത്രം- പല്ലൊട്ടി 90’s കിഡ്‌സ്

28. മികച്ച വിഷ്വല്‍ എഫക്ട്‌സ്- അനീഷ് ഡി, സുമേഷ് ഗോപാല്‍ (വഴക്ക്)

29. സ്ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള പ്രത്യേക അവാര്‍ഡ് – ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ

പ്രത്യേക ജൂറി അവാര്‍ഡ്

31. അഭിനയം- കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)

32. സംവിധാനം – ബിശ്വജിത്ത് എസ്., (ഇലവരമ്പ് ), രാരിഷ് (വേട്ടപ്പട്ടികളും ഒട്ടക്കാരും )

Content Highlight: all award list of 2022 kerala state film awards

Latest Stories

We use cookies to give you the best possible experience. Learn more