| Wednesday, 27th January 2021, 6:18 pm

ആരാണ് ചെങ്കോട്ടയിലേക്ക് കര്‍ഷകരെ നയിച്ച ദീപ് സിദ്ദു? എന്തായിരുന്നു ലക്ഷ്യം?

അന്ന കീർത്തി ജോർജ്

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയും ആ റാലി ദല്‍ഹിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഒരു കൂട്ടം പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലെത്തി കര്‍ഷക സംഘടനകളുടെയും സിഖ് സമൂഹത്തിന്റെയും പതാകകളുയര്‍ത്തിയതും വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ വിവാദങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേര് പഞ്ചാബി നടനായ ദീപ് സിദ്ദുവിന്റേതാണ്. ചെങ്കോട്ടയിലേക്ക് കര്‍ഷകരെ നയിച്ചതും കൊടി നാട്ടാന്‍ ആഹ്വാനം നല്‍കിയതും ദീപ് സിദ്ദുവാണെന്ന വാദങ്ങളാണ് ഈ ചര്‍ച്ചകള്‍ക്ക് ആധാരം.

കര്‍ഷക സമരത്തെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ നയിച്ചതെന്നും ദീപ് സിദ്ദുവിന് കര്‍ഷക സമരം നയിക്കുന്ന സംഘടനകളുമായി യാതൊരുവിധ ബന്ധവുമില്ലെന്നും അറിയിച്ചുകൊണ്ട് കര്‍ഷക നേതാക്കള്‍ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു. കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുടെ കീഴിലുള്ള ഒരു സംഘനടയുടെയും ഭാഗമല്ല ദീപ് സിദ്ദുവെന്നും കര്‍ഷക നേതാക്കള്‍ കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കര്‍ഷകര്‍ ചെങ്കോട്ടയിലെ ദേശീയ പതാക നീക്കം ചെയ്‌തെന്നും പകരം ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്നുമുള്ള കഴിഞ്ഞ ദിവസം ഉയര്‍ന്ന പ്രചരണങ്ങള്‍ വ്യാജമാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ടെങ്കിലും ദീപ് സിദ്ദുവിന്റെ മുന്‍കാല ചരിത്രവും ബി.ജെ.പി നേതാക്കളുമായുള്ള അടുത്ത ബന്ധവും കര്‍ഷക സമരത്തിലുള്ള ഇയാളുടെ ഇടപെടലുകളെ സംശയകരമാക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: All about Deep Sidhu and his controversial role in Farmers Protest, Tractor March and Red Fort flag controversy

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.