ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് മത്സരത്തിനിടെ വസ്ത്രം ഊരിയ വനിതാ താരത്തിനെതിരെ നടപടിയെടുത്തത് വിവാദമാകുന്നു. ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റിനെതിരെയാണ് യു.എസ് ഓപ്പണിന്റെ നിയമം തെറ്റിച്ചെന്ന് കാണിച്ച് നടപടിയെടുത്തത്.
ഇടവേളയ്ക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ ആലിസ് വസ്ത്രം അഴിച്ച് തിരിച്ചിടുകയായിരുന്നു. സ്വീഡിഷ് താരമായ ജോഹാന ലാര്‍സനെതിരെയായിരുന്നു മത്സരത്തിനിടെയാണ് സംഭവം.
Read Also : ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണ്ണം; ഹോക്കിയില്‍ വനിതകള്‍ ഫൈനലില്‍
ഇതോടെ ചെയര്‍ അമ്പയര്‍ ആലീസിനെതിരെ നടപടിയെടുക്കുകയായിരുന്നു. യു.എസ് ഓപ്പണിന്റെ നിയമം ആലീസ് തെറ്റിച്ചെന്നായിരുന്നു ചെയര്‍ അമ്പയര്‍ കണ്ടെത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നത്.
ദ്യോക്കോവിച്ച് പത്ത് മിനിറ്റോളം ഷര്‍ട്ടിടാതെ ഇരുന്നിട്ടും നടപടിയെടുക്കാത്തവര്‍ ആലീസിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ ചോദിച്ചത്.
സംഭവം വിവാദമായതോടെ യു.എസ് ഓപ്പണ്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി.””കസേരയില്‍ ഇരിക്കുമ്പോള്‍ എല്ലാ താരങ്ങള്‍ക്കും ഷര്‍ട്ട് മാറാം. അത് നിയമ വിരുദ്ധമല്ല. ആലീസ് കോര്‍നെറ്റിനെതിരായ നടപടിയില്‍ ഖേദിക്കുന്നു. ആലീസിന് പെനാല്‍റ്റിയോ ഫൈനോ നല്‍കിയിട്ടില്ല. താക്കീത് മാത്രമാണ് നല്‍കിയത്””- ഔദ്യോഗിക ട്വിറ്ററിലൂടെ അധികൃതര്‍ വ്യക്തമാക്കി.
Female player punished for taking her top off during US Open, sparking sexism row pic.twitter.com/7sGCDbDlLx
— The Independent (@Independent) August 29, 2018