ആലുവ: സംഘപരിവാറിന്റ ഹലാല്‍ വിദ്വേഷ പ്രചാരണത്തിനെതിരെ മതപ്രഭാഷകന്‍ വി.ച്ച്. അലിയാര്‍ ഖസ്മി. കേരളത്തില്‍ ഏതെങ്കിലുമൊരു ഇസ്ലാം ഭവനങ്ങളില്‍ ഉസ്താദ് പോയി തുപ്പിയാല്‍ ഭക്ഷിക്കുന്ന മുസ്‌ലീമുണ്ടെന്ന് തെളിയിച്ചാല്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്ന് അലിയാര്‍ ഖസ്മി പറഞ്ഞു.
ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ കഴിഞ്ഞദിവസം നടത്തിയ പ്രഭാഷണത്തിലാണ് സംഘപരിവാറിനെതിരെ അലിയാര്‍ അല്‍ ഖസ്മി രൂക്ഷവിമര്‍ശനമുന്നയിച്ചത്.
”ഹലാല്‍ തുപ്പല്‍ വിവാദം ഉയര്‍ന്ന് വന്നിരിക്കുകയാണ്. സംഘികളും ക്രിസംഘികളും ഇസ്‌ലാമിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍, എങ്ങനെയാണ് മുസ്‌ലീമിന്റെ കടയില്‍ നിന്ന് ഭക്ഷണം കഴിക്കുക എന്ന് ചോദിക്കുന്നവരുണ്ട്. ഇസ്‌ലാം എന്താണെന്ന് അറിഞ്ഞാല്‍ അവസാനിക്കുന്ന പ്രശ്നമേ ഇവിടെയുള്ളൂ. ഹലാല്‍, ഹറാമുകള്‍ എന്നത് എല്ലാ മതങ്ങളിലുമുണ്ട്. മനുഷ്യനെ മൃഗത്തില്‍ നിന്നും പിശാചില്‍ നിന്നും വേറിട്ട് നിര്‍ത്താന്‍ എല്ലാ മതങ്ങളിലും വിലക്കുകളുണ്ട്. ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ ഹലാല്‍, ഹറാമുകളുണ്ട്.” അലിയാര്‍ ഖസ്മി പറഞ്ഞു.
”ഇസ്‌ലാമില്‍ ഒരു ഹറാമും ഊതിയാല്‍ ഹലാല്‍ ആകില്ല. അവര്‍ക്ക് തന്നെ അറിയാം, പറയുന്നതില്‍ ലോജിക്കൊന്നുമില്ലെന്ന്. കേരളത്തില്‍ ഏതെങ്കിലുമൊരു ഇസ്ലാം ഭവനങ്ങളില്‍ ഉസ്താദ് പോയി തുപ്പിയാല്‍ ഭക്ഷിക്കുന്ന മുസ്‌ലീമുണ്ടോ. ഉണ്ടെന്ന് തെളിയിച്ചാല്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണ്,’ അദ്ദേഹം വ്യക്തമാക്കി.
വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് കലാപമുണ്ടാക്കണം. അതിന് കിട്ടിയ ആയുധമാണ്. കേരളത്തിലെ ഏതെങ്കിലുമൊരു ഹോട്ടലില്‍ ആരെങ്കിലും തുപ്പിയിട്ടുണ്ടെന്ന് തെളിയിക്കാമോയെന്നും അലിയാര്‍ ഖസ്മി ചോദിച്ചു.
‘വ്യാജപ്രചരണം നടത്തുന്ന നേതാവിന്റെ പാര്‍ട്ടി മൂത്രം കുടിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നവരാണ്. ചാണകം പരിശുദ്ധമാണെന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ നേതാവാണ് പറയുന്നത് മനുഷ്യന്‍ ഊതിയാല്‍, അപകടമാണ് രോഗം പടരുമെന്ന്. ഇന്ത്യയുടെ ഒരുപ്രധാനമന്ത്രിയും കന്നുകാലിയുടെ മൂത്രം കുടിക്കുമായിരുന്നു.” അദ്ദേഹം പറഞ്ഞു.