അലിഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധത്തിനിടെ ഹോസ്റ്റലില്‍ പൊലീസ് കയറിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിനെതിരെ പരാതി നല്‍കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍.
ഹോസ്റ്റലിനകത്ത് പൊലീസ് കയറാന്‍ പാടില്ലായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 15ന് അലിഗഡ് സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധം അക്രമത്തില്‍ കലാശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജനുവരി 5 വരെ സര്‍വ്വകലാശാല അടച്ചിട്ടിരുന്നു. വിദ്യാര്‍ഥികള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ ആരോപണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രതിഷേധത്തില്‍ പങ്കെടുത്ത അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
നേരത്തെ തന്നെ സര്‍വ്വകലാശാലയില്‍ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും സര്‍വ്വകലാശാലയിലെ അധ്യാപകരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ