2024 വുമണ്‍സ് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
2024 വുമണ്‍സ് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. ദല്‍ഹിയുടെ ബാറ്റിങ് നിരയില്‍ അലിസെ ക്യാപ്‌സീ അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്.
Innings Break!
The @DelhiCapitals post a challenging 🎯 of 172 for @mipaltan
Alice Capsey top-scores with 75(53) 🙌
Are we in for a high scoring thriller in the #TATAWPL Season opener? 🔥
Scorecard 💻📱 https://t.co/GYk8lnVpA8#MIvDC pic.twitter.com/dJiEgyykrD
— Women’s Premier League (WPL) (@wplt20) February 23, 2024
53 പന്തില്‍ 75 റണ്‍സ് നേടിക്കൊണ്ടായിരുന്നു അലിസെയുടെ തകര്‍പ്പന്‍ പ്രകടനം. എട്ട് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരം നേടിയത്. 141.51 ആയിരുന്നു ദല്‍ഹി താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. 2024 വുമണ്‍സ് പ്രീമിയര്‍ ലീഗിലെ ആദ്യ അര്‍ധസെഞ്ച്വറി നേടുന്ന താരമായി മാറാനും അലിസെക്ക് സാധിച്ചു.
Alice Capsey is smashing it all around the park 💥@DelhiCapitals 127/2 with four overs to go 🔥🔥
What target will they end up with for #MI?
Match Centre 💻 https://t.co/GYk8lnVpA8#MIvDC pic.twitter.com/db3fMCqLxw
— Women’s Premier League (WPL) (@wplt20) February 23, 2024
Alice Capsey is off to a formidable start in #TATAWPL Season 2 🤩
She gets the first 50 of this edition 💥💥
Match Centre 💻 https://t.co/GYk8lnVpA8#MIvDC pic.twitter.com/ohCGXkuftA
— Women’s Premier League (WPL) (@wplt20) February 23, 2024
ജെമിമ റോഡ്രിഗസും മികച്ച പ്രകടനം നടത്തി. 24 പന്തില്‍ 42 റണ്‍സ് നേടികൊണ്ടായിരുന്നു ജെമിമയുടെ വെടിക്കെട്ട് ഇന്നിങ്‌സ്. അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു ജെമിമയുടെ ബാറ്റിങ്.
ദല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാനിനും മികച്ച പ്രകടനം നടത്തി. 25 പന്തില്‍ 31 റണ്‍സ് നേടിയായിരുന്നു ദല്‍ഹി ക്യാപ്റ്റന്‍ന്റെ തകര്‍പ്പന്‍ പ്രകടനം.
മുംബൈ ബൗളിങ് നിരയില്‍ സായ്ക്ക് ഇഷ്വാക്ക്, അമെല്ലാ കെര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.
The Mumbai Indians are off to a strong start with the ball 🙌
Delhi Capitals 51/1 after 8 overs but they have skipper Meg Lanning in the middle 👊
Follow the match: https://t.co/GYk8lnVpA8#TATAWPL | #MIvDC | @mipaltan | @DelhiCapitals pic.twitter.com/7G3nfX62B0
— Women’s Premier League (WPL) (@wplt20) February 23, 2024
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട് പന്തില്‍ നിന്നും റണ്‍സ് ഒന്നും നേടാതെ ഹെയ്ലി മാത്യൂസിനെയാണ് മുംബൈക്ക് നഷ്ടമായത്. മരിസാനെ കാപ്പ് ആയിരുന്നു ഹെയ്ലിയെ പവലിയനിലേക്ക് അയച്ചത്. നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ 21-1 എന്ന നിലയിലാണ്.
Content Highlight: Alice Capsey score first fifty in WPL 2024