ജോലിയുടെ ഭാഗമായി നടത്തിയ ഒരു യാത്രയ്ക്കിടെ മദ്യപിച്ച മാനേജര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു സൗ പരാതി പറഞ്ഞത്. ഇതിന് പിന്നാലെ ചൈനയിലെ ടെക് കമ്പനികളിലെ സ്ത്രീ സൗഹൃദമല്ലാത്തതും വിവേചനപരവുമായ ജോലി സാഹചര്യങ്ങളെക്കുറിച്ചും ജോലി സമയങ്ങളിലെ മദ്യപാനത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു.
തുടര്‍ന്ന് മാനേജര്‍ വാങിനെ കമ്പനി പിരിച്ചു വിട്ടിരുന്നു.
അതേസമയം ആരോപണം സംബന്ധിച്ച വിവരങ്ങള്‍ ചോരാതിരിക്കാന്‍ കമ്പനി സ്വീകരിച്ച നിലപാടുകളും ഏറെ വിവാദമായിരുന്നു. ലൈംഗികാരോപണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട 10 ജീവനക്കാരെ സ്ഥാപനം പുറത്താക്കിയിരുന്നു.
സൗവിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതും ഇപ്പോള്‍ ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ‘ഫീമെയില്‍ ആലിബാബ എംപ്ലോയീ ഫയേര്‍ഡ്’ എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങായിരിക്കുകയാണ്.