| Wednesday, 19th September 2018, 6:28 pm

ചൈന അമേരിക്ക വാണിജ്യ യുദ്ധം 20 വര്‍ഷം നീളുമെന്ന് ആലിബാബയുടെ മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബേയിജീങ്ങ്: ചൈന – അമേരിക്ക വാണിജ്യ യുദ്ധം ഏറെ നാള്‍ തുടരുമെന്ന് ചൈനീസ് കച്ചവട കമ്പനിയായ ആലിബാബയുടെ മേധാവി ജാക്ക് മാ പ്രവചിച്ചു. രാഷ്ട്രീയ നേതാക്കളോടും വ്യാപാരികളോടും വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുവാനും ജാക്ക് മാ ആവശ്യപ്പെട്ടു. പ്രതീക്ഷിക്കുന്നതിലും വലിയ തിരിച്ചടികളാണ് നേരിടേണ്ടി വരിക എന്ന് താക്കീതും അദ്ദേഹം നല്‍കി.

ലോകത്തില്‍ ഏറ്റുവും വലിയ രണ്ട് സാമ്പത്തിക ശക്തികള്‍ ആഗോള മേധാവിത്വത്തിന് വേണ്ടി മത്സരിക്കുകയാണ്. ഇത് ട്രംപിനു ശേഷവും തുടരാനിടയുള്ള യുദ്ധമാണ്. ഈ യുദ്ധത്തെ നേരിടാന്‍ ചൈനീസ് സമ്പദ്ഘടനയെ സജ്ജമാക്കേണ്ടതുണ്ട്. മാത്രമല്ല അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങള്‍ മറ്റ തെക്കന്‍ ഏഷ്യാ രാജ്യങ്ങളിലേക്ക് മാറേണ്ടതും അനിവാര്യമാണെന്നും ജാക്ക് മാ പറയുന്നു.

Also Read: അറസ്റ്റിലായ ആക്ടിവിസ്റ്റുകളെ നിരുപാധികം വിട്ടയക്കുന്നതുവരെ ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പിമാര്‍

ചൈനയിലെ ഏറ്റവും സമ്പന്നനായ ജാക്ക് മാ യുടെ വാക്കുകള്‍ ഏറെ ഗൗരവത്തോടെയാണ് ചൈനീസ് മാധ്യമങ്ങള്‍ കാണുന്നത്. നിക്ഷേപകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഈ പ്രശ്‌നം വളരെക്കാലം നിലനില്‍ക്കാന്‍ പോകുന്നതാണ്. ഇതിന് പെട്ടെന്നൊരു പ്രതിവിധി കാണാന്‍ സാധിക്കില്ല” ജാക്ക് മാ പ്രസംഗത്തില്‍ പറഞ്ഞു. ഈ പ്രശ്‌നം ആലിബാബയെയും പ്രതികൂലമായി ബാധിക്കുമെന്ന് മാ പറയുന്നു.

We use cookies to give you the best possible experience. Learn more