| Monday, 10th September 2018, 6:00 pm

അവസാന ടെസ്റ്റിലും സെഞ്ച്വറി; ഒരുപിടി റെക്കോഡുകളുമായി കുക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ഇന്ത്യക്കെതിരെ അവസാന ടെസ്റ്റിനിറങ്ങിയ അലിസ്റ്റര്‍ കുക്കിന് സെഞ്ച്വറി. 209 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് കുക്ക് വിരമിക്കല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയത്.

സെഞ്ച്വറി നേട്ടത്തിനൊപ്പം ഒരുപിടി റെക്കോഡുകളും കുക്ക് സ്വന്തമാക്കി.

ALSO READ: കോഹ്‌ലിക്ക് ഡി.ആര്‍.എസ് കൊടുക്കാനറിയില്ല; റിവ്യു പാഴാക്കുന്ന കോഹ്‌ലിക്കെതിരെ മൈക്കല്‍ വോണ്‍

അരങ്ങേറ്റ മത്സരത്തിലും വിടവാങ്ങല്‍ മത്സരത്തിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാണ് കുക്ക്. ഇത് രണ്ടും ഇന്ത്യക്കെതിരെയാണെന്നതും ശ്രദ്ധേയമായി.

33ാം സെഞ്ച്വറിയാണ് കുക്ക് ലണ്ടനില്‍ കുറിച്ചത്. ഇന്ത്യയ്‌ക്കെതിരെ മാത്രം കുക്കിന്റെ സെഞ്ചുറി നേട്ടം ഏഴായും ഉയര്‍ന്നു. ഇന്ത്യ-ഇംഗ്ലണ്ട് മല്‍സരങ്ങളില്‍ കൂടുതല്‍ സെഞ്ചുറി നേടിയവരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കാര്‍, രാഹുല്‍ ദ്രാവിഡ് എിവര്‍ക്കൊപ്പമെത്താനും കുക്കിനായി.

ALSO READ: അംപയറെ കള്ളനെന്ന് വിളിച്ചു; റാക്കറ്റ് വലിച്ചെറിഞ്ഞു: സെറീനയ്ക്ക് 17000 ഡോളര്‍ പിഴ ചുമത്തി

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡും കുക്കിന്റെ പേരിലായി. ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സംഗക്കാരയെയാണ് കുക്ക് മറികടന്നത്.

12400 റണ്‍സായിരുന്നു സംഗക്കാരയുടെ സമ്പാദ്യം. ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ കുക്ക്. സച്ചിന്‍, പോണ്ടിംഗ്, കാലിസ്, ദ്രാവിഡ് എന്നിവരാണ് കുക്കിന് മുന്നിലുള്ളത്.

ALSO READ: ഡെല്‍പെട്രോവിനെ തകര്‍ത്തു; യുഎസ് ഓപ്പണ്‍ കിരീടം ദ്യോക്കോവിച്ചിന്

അതേസമയം ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തിട്ടുണ്ട്.

103 റണ്‍സുമായി കുക്കും 92 റണ്‍സുമായി നായകന്‍ ജോ റൂട്ടുമാണ് ക്രീസില്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more