| Wednesday, 17th June 2020, 12:33 pm

സ്വജനപക്ഷപാതത്തില്‍ രോഷം പൂണ്ട് ആരാധകര്‍; ആലിയ ഭട്ടിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം ഫോളോവേഴ്‌സിനെ, കരണിനും തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡിലെ സ്വജനപക്ഷ പാതം വന്‍ ചര്‍ച്ചയായിരിക്കെ താരങ്ങളുടെ ആരാധക വൃത്തങ്ങളിലും മാറ്റം.

സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണ നേരിടുന്ന സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനും സിനിമാ കുടുംബത്തില്‍ നിന്നുള്ള ആലിയ ഭട്ടിനുമാണ് ആരാധകരെ നഷ്ടപ്പെട്ടത്.

കരണ്‍ ജോഹര്‍ സനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി ആലിയ ഭട്ടിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ ഒരു ലക്ഷത്തോളം പേരാണ് കുറഞ്ഞിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചവരെ ഇന്‍സ്റ്റഗ്രാമില്‍ 11 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന കരണിന് ഇപ്പോള്‍ 10.9 മില്യണ്‍ ഫോളോവേഴ്‌സ് ആയി കുറഞ്ഞു.

അതേ സമയം നടി കങ്കണയുടെ ഇന്‍സ്റ്റ്ഗ്രാം പേജിന് ഒറ്റയടിക്ക് കൂടിയത് 10 ലക്ഷത്തോളം പേരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 20 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന കങ്കണയ്ക്ക് ഇപ്പോള്‍ 35 ലക്ഷത്തോളം ഫോളേവേഴ്‌സാണ് ഉള്ളത്. കങ്കണയുടെ പി. ആര്‍ ടീം കൈകാര്യം ചെയ്യുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണിത്.

സുശാന്തിന്റെ മരണത്തിന് പിന്നാലെ കങ്കണ റണൗത്ത് ബോളിവുഡിലെ സ്വജനപക്ഷ പാതത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോളോവേഴ്‌സ് കൂടിയത്.

സിനിമാ കുടുംബത്തിന് പുറത്തു നിന്ന് വന്ന സുശാന്തിന് തുടരെ സനിമകള്‍ നഷ്ടപ്പെട്ടിരുന്നെന്നും സുശാന്ത് സ്വജനപക്ഷ പാതത്തിന്റെ ഇരയാണെന്നുമുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more