| Friday, 7th October 2022, 6:45 pm

ഞാന്‍ ജോലിക്ക് പോകുമ്പോള്‍ രണ്‍ബീര്‍ കുഞ്ഞിനെ നോക്കും, രണ്‍ബീര്‍ പോകുമ്പോള്‍ ഞാനും: ആലിയ ഭട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. കുഞ്ഞ് വന്നതിന് ശേഷം തങ്ങളുടെ ജോലി മാനേജ് ചെയ്യുന്നതിനെ പറ്റി സംസാരിക്കുകയാണ് ആലിയ.

‘ഒരു കുഞ്ഞ് വരുന്നതോടെ ജീവിതം കുറച്ചുകൂടി പുതുമയുള്ളതാകും. രണ്‍ബീര്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്. അദ്ദേഹം എന്നോട് പറഞ്ഞത് കുഞ്ഞുണ്ടായിക്കഴിയുന്ന മാസം മുതല്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ്. ഒരു മാസം നീ ജോലിക്ക് പോകുക. ആ സമയത്ത് ഞാന്‍ കുഞ്ഞിനെ നോക്കും. അതു കഴിഞ്ഞ് അടുത്ത മാസം ഞാന്‍ ജോലിക്ക് പോകാം. ആ കാലയളവില്‍ നീ കുഞ്ഞിനെ നോക്കിയാല്‍ മതിയെന്നും രണ്‍ബീര്‍ പറഞ്ഞു.

എനിക്ക് വളരെ സന്തോഷം നല്‍കുന്ന വാക്കുകളായിരുന്നു അത്. ഉത്തരവാദിത്തങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ രണ്‍ബീറും യാതൊരു മടിയും കാണിക്കില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇനി വലിയ ഉത്തരവാദിത്തമാണ് വരാന്‍ പോകുന്നതെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. അതിന് അര്‍ത്ഥം എനിക്ക് ജോലിക്ക് പോകാം എന്നതാണ്. ഞാന്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ട ഒരു അവസ്ഥയില്ല,’ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആലിയ പറഞ്ഞു.

ഏപ്രില്‍ 14നാണ് ബോളിവുഡ് മുഴുവന്‍ കൊണ്ടാടിയ ഇരുവരുടെയും വിവാഹം നടന്നത്. അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തിലൊരുങ്ങിയ ബ്രഹ്മാസ്ത്രയാണ് ഒടുവില്‍ പുറത്ത് വന്ന ആലിയയുടെയും രണ്‍ബീറിന്റെയും ചിത്രം.

25 ദിവസത്തിനുള്ളില്‍ ആഗോള അടിസ്ഥാനത്തില്‍ 425 കോടി രൂപയാണ് ബ്രഹ്മാസ്ത്ര നേടിയത്. ഇതോടെ 2022ല്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമായിരിക്കുകയാണ് ബ്രഹ്മാസ്ത്ര. ബ്രഹ്മാസ്ത്രയുടെ ആദ്യ ഭാഗമാണ് പ്രദര്‍ശനത്തിന് എത്തിയത്.

Content Highlight: Alia Bhatt says Ranbir looks after the baby when i go to work, and so do I when Ranbir leaves

Latest Stories

We use cookies to give you the best possible experience. Learn more