ഇന്ത്യന്‍ പ്രസിഡന്റിനെ പറ്റിയുള്ള പരാമാര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ് ആലിയ ഭട്ട്. ഇന്ത്യന്‍ പ്രസിഡന്റ് ആരാണെന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ തന്റെ സിനിമയിലെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആരാണെന്നാണ് ആലിയ തിരിച്ച് ചോദിച്ചത്. മിഡ്‌ഡേ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആലിയയുടെ പരാമര്‍ശങ്ങള്‍.
ഇന്ത്യയുടെ പ്രസിഡന്റ് ആരാണെന്നായിരുന്നു അവതാരകന്റെ ചോദ്യം. അതൊക്കെ മാറി എന്നായിരുന്നു ആലിയ നല്‍കിയ മറുപടി. ‘മാഡം പ്രസിഡന്റാണ് ഇന്ത്യയുടെ പ്രസിഡന്റ്’ എന്ന് പറഞ്ഞ ആലിയ റാം നാഥ് കോവിന്ദിനെ എക്‌സ് പ്രസിഡന്റ് എന്നും വിശേഷിപ്പിച്ചു.
അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും അദ്ദേഹമാണ് പ്രസിഡന്റെന്നും പറഞ്ഞ അവതാരകന്‍ ഇപ്പോഴും ഇന്ത്യയുടെ പ്രസിഡന്റ് ആരാണെന്ന് അറിയില്ലേ എന്ന് ചോദിച്ചു. എന്തിനാണ് ഇതെല്ലാം അറിയുന്നതെന്നും തന്‍റെ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആരാണെന്നുമായിരുന്നു ആലിയ തിരിച്ച് ചോദിച്ചത്.
ഉടന്‍ പ്രൊഡക്ഷന്‍ ഡിസൈനറിനെയും ഇന്ത്യന്‍ പ്രസിഡന്റിനേയുമാണോ താരതമ്യം ചെയ്യുന്നത് എന്നായി അവതാരകന്‍.
നിങ്ങള്‍ എന്റെ സിനിമ കണ്ടില്ലേ? പ്രൊഡക്ഷന്‍ ഡിസൈനര്‍ ആരാണെന്ന് നോക്കാഞ്ഞതെന്താണ്. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെ പറ്റിയും ഞാന്‍ അറിഞ്ഞിരിക്കണം. എന്നാല്‍ നിങ്ങള്‍ കണ്ട എന്റെ സിനിമയിലെ പ്രൊഡക്ഷന്‍ ഡിസൈനറെ അറിയില്ലേ, ആലിയ പറഞ്ഞു.
എന്തായാലും ആലിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നേരത്തെ സംവിധായകന്‍ കരണ്‍ ജോഹര്‍ നടത്തുന്ന കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയില്‍ പ്രസിഡന്റ് ആരാണെന്ന ചോദ്യത്തിന് പൃഥ്വിരാജ് ചൗഹാന്‍ എന്ന ആലിയയുടെ ഉത്തരം വന്‍ട്രോളുകള്‍ക്ക് വഴി വെച്ചിരുന്നു.
ബ്രഹ്മാസ്ത്രയാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആലിയയുടെ ചിത്രം. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് നായകന്‍. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത്.
Content Highlight: Alia Bhatt is being trolled on social media for her comments about the President of India