ആലിയക്ക് നഷ്ടപ്പെട്ടത് നാലു ലക്ഷം ഫോളോവേഴ്‌സിനെ, സോനം കപൂറിന് 84000 പേരെ; താരങ്ങളുടെ മാര്‍ക്കറ്റിന് ഭീഷണി
Bollywood
ആലിയക്ക് നഷ്ടപ്പെട്ടത് നാലു ലക്ഷം ഫോളോവേഴ്‌സിനെ, സോനം കപൂറിന് 84000 പേരെ; താരങ്ങളുടെ മാര്‍ക്കറ്റിന് ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th June 2020, 10:04 am

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ് പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതം വന്‍ ചര്‍ച്ചയായിരിക്കെ ബോളിവുഡില്‍ താരങ്ങളുടെ ആരാധക വൃത്തങ്ങളില്‍ വന്‍ കുറവ്.

സ്വജനപക്ഷ പാത വിവാദം ചൂടു പിടിച്ച ശേഷം നടി ആലിയ ഭട്ടിന് നഷ്ടമായത് 4.44 ലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെയാണ്. പിങ്ക്‌വില്ല നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടിരിക്കുന്നത് ആലിയ ഭട്ടിനാണ്. തൊട്ടു പിന്നിലുള്ള കരണ്‍ജോഹറിന് 1.88 ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടു. സോനം കപൂറിന് 84000 ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടു. 50000 പേര്‍ സല്‍മാന്‍ഖാനെയും അണ്‍ഫോളോ ചെയ്തു.

ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കുറയുന്നത് താരങ്ങളുടെ സ്റ്റാര്‍ വാല്യൂ മാര്‍ക്കറ്റിന് ദോഷകരമായി ബാധിക്കും എന്നാണ് സൂചന. ഇന്‍സ്റ്റഗ്രാമില്‍ തിളങ്ങുന്ന താരങ്ങള്‍ക്കാണ് നിലവില്‍ വമ്പന്‍ ബ്രാന്‍ഡുകളുടെ പരസ്യം ലഭിക്കുന്നത്. വിവിധ ഫാഷന്‍ ബ്രാന്‍ഡുകള്‍ താരങ്ങളെ സമീപിക്കുന്നതിലെ പ്രധാന ഘടകമാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ്. ഇത് ക്രമാതീതമായി കുറയുന്നത് ആലിയക്കും സോനത്തിനും ഭീഷണിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം മറു ഭാഗത്ത് കങ്കണ റണൗത്ത്, കൃതി സനോന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ക്ക് ഫോളോവേഴ്‌സില്‍ വന്‍ വര്‍ധനവാണുണ്ടായത്.

സുശാന്തിന്റെ മരണത്തിനു ശേഷം ബോളിവുഡ് സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്നാരോപിച്ച കങ്കണയ്ക്ക് 14 ലക്ഷത്തിലേറെ ഫോളോവേഴ്‌സിനെയാണ് ഒറ്റയടിക്ക് നേടാനായത്. 2.91 ലക്ഷം പേര്‍ നടി കൃതി സനോനെയും 2.70 ലക്ഷം പേര്‍ നടി ശ്രദ്ധ കപൂറിനെയും പുതുതായി ഫോളോ ചെയ്തു. കൃതിയും ശ്രദ്ധയും സുശാന്തിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തത് പ്രശംസക്കിടയാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ