Entertainment news
മലയാളികളുടെ സ്വന്തം റോഷന്‍ അങ്ങ് ബോളിവുഡില്‍; ആലിയ ഭട്ട് ചിത്രം ഡാര്‍ലിങ്‌സിന്റെ ട്രെയ്ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 25, 12:22 pm
Monday, 25th July 2022, 5:52 pm

ആലിയ ഭട്ട് കേന്ദ്രകഥാപാത്രമായി എത്തുന്ന ഡാര്‍ലിംങ്ങിസിന്റെ ട്രെയ്ലര്‍ പുറത്ത്. ജാസമീത് കെ. റീന്‍ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടയാണ് റിലീസ് ചെയ്യുന്നത്. ചിത്രം ആഗസ്റ്റ് അഞ്ചിന് സ്ട്രീമിങ് തുടങ്ങും. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്.

മലയാളി താരമായ റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ജാസമീത് കെ. റീനൊപ്പം പര്‍വീന്‍ ഷെയ്ഖും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ആലിയയുടെ പ്രൊഡക്ഷന്‍ കമ്പനിയായ എറ്റേര്‍ണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ഷാരുഖ്ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 2020ല്‍ പ്രഖ്യാപിച്ച ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും ആരാധകര്‍ ആകാംക്ഷയോടെയാണ് സ്വീകരിച്ചിട്ടുള്ളത്.

ആലിയയും ഡാര്‍ലിംങ്ങിസിനെക്കുറിച്ചുള്ള തന്റെ ആവേശം പങ്കുവച്ചിട്ടുണ്ട്. അതേസമയം 75 കോടി രൂപക്കാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സിന് വിറ്റതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. കോമഡി ട്രാക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ബാദ്രു എന്ന യുവതിയുടെ ജീവിതമാണ് പറയുന്നത്.

ട്രെയ്‌ലറിന് വമ്പന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. അതേസമയം ആലിയ ഭട്ടിന്റെതായി ഒടുവില്‍ പുറത്തുവന്ന ഗാംഗുഭായി കത്യവാടിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത് ചിത്രം റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയാണ് തിയേറ്റര്‍ വിട്ടത്. ഒ.ടി.ടി റിലീസായി നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയ ചിത്രം ട്രെന്‍ഡിങ് ലിസ്റ്റില്‍ വന്നിരുന്നു.

Content Highlight : Alia bhatt and roshan mathew movie darlings trailer released