ടെഹ്‌റാന്‍: ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടന്ന കലാപങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം ജനതയെ വേദനിപ്പിക്കുന്നതാണെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അല്‍ ഖമനേയി. ഹിന്ദുത്വ തീവ്രവാദികളെ നിലയ്ക്ക് നിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തീവ്രവാദികളെ നിയന്ത്രിച്ചില്ലെങ്കില്‍ മുസ്‌ലിം ലോകത്ത് ഇന്ത്യ ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ ദല്‍ഹി കലാപത്തില്‍ ഇന്ത്യാ സര്‍ക്കാരിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റും രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണില്‍ ലേബര്‍ പാര്‍ട്ടി, എസ്.എന്‍.പി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാരാണ് ഇന്ത്യയിലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതിയെയും ബ്രിട്ടീഷ് എംപിമാര്‍ കുറ്റപ്പെടുത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹി കലാപത്തിന് പൊലിസ് സഹായിച്ചെന്ന ബി.ബി.സി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് എം.പിമാര്‍ വിമര്‍ശനമുന്നയിച്ചത്. ദല്‍ഹി കലാപത്തില്‍ പൊലിസിന്റെ പങ്ക് വ്യക്തമാണെന്ന് മിര്‍പുരില്‍ ജനിച്ച ബ്രിട്ടീഷ് എം.പി മുഹമ്മദ് യാസീന്‍ ആരോപിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയില്‍ കക്ഷി ചേരാനുള്ള യുഎന്‍ മനുഷ്യാവകാശ സമിതിയുടെ തീരുമാനത്തിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയ്ക്ക് തലവേദനയായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എം.പിമാര്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയത്.
WATCH THIS VIDEO: