| Tuesday, 24th July 2018, 11:07 am

ക്ലോസറ്റിലെ വെള്ളം നക്കികുടിക്കുന്നവരായി ആദിവാസി സമൂഹത്തെ ചിത്രീകരിച്ച അലി അക്ബറാണ് സംഘിനേതാവാകാന്‍ പരമയോഗ്യന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംവിധായകന്‍ അലി അക്ബറിന് നേരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നു. എഴുത്തുകാരനായ എസ്.ഹരീഷിന്റെ മീശ എന്ന നോവലിനെ നിശിതമായ വിമര്‍ശിക്കുന്ന അലി അക്ബറിനെ പഴയ ബാംബു ബോയ്‌സ് സിനിമ ഓര്‍മ്മിപ്പിക്കുകയാണ് പല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും.

മീശ എന്ന നോവലിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത എം.എ ബേബി, മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പോസ്റ്റിന്റെ അടിയിലാണ് അലി അക്ബര്‍ കമന്റ് ചെയ്തത്.

“”താങ്കളുടെ ഭാര്യയും മുല്ലപ്പൂവൊക്കെ ചൂടി അമ്പലത്തില്‍ പോവാറുണ്ടല്ലൊ, അവര്‍ക്ക് ഹരീഷ് എഴുതിയ ഭാഗം ഒന്ന് വായിച്ച് കേള്‍പ്പിച്ച് നോക്കിയിട്ട് അത് ശരിയാണ് എന്നൊന്ന് അവര്‍ പറഞ്ഞ് അയാള്‍ ന്യായീകരിക്കട്ടെ”” എന്നായിരുന്നു അലി അക്ബര്‍ രമേശ് ചെന്നിത്തലയുടെ പോസ്റ്റിന് താഴെ ഇട്ട കമന്റ്

“”ഓരോ ഹിന്ദു സ്ത്രീയും മീശ വായിച്ചു വേദനിച്ചു, ഒരുപക്ഷേ താങ്കളുടേ കുടുംബം ഒഴികെ. എന്തുകൊണ്ട്”” എന്ന അധിക്ഷേപകരമായ ഭാഗവും അലി അക്ബറിന്റെ കമന്റിലുണ്ട്.



ന്യൂനപക്ഷ പ്രീണനം ആണ് സര്‍ക്കാര്‍ നടത്തുന്നതെന്നും, ഭൂരിപക്ഷ സമുദായത്തെ അവഹേളിക്കുകയാണെന്നും പല കമന്റുകളിലൂടേയും പോസ്റ്റുകളിലൂടേയും ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടെയായ അലി അക്ബര്‍ ആരോപിക്കുന്നുണ്ട്.

“ഈ രാജ്യത്തെ ഹൈന്ദവ സ്ത്രീകള്‍ കഴപ്പ് തീര്‍ക്കാനാണ് ക്ഷേത്രത്തില്‍ പോവുന്നത് എന്നൊരുവന്‍ എഴുതിയിട്ടും അയാള്‍ രണ്ടു കാലും വെച്ച് നടക്കുന്നത് ഇവിടുത്തെ ഹൈന്ദവ സമൂഹത്തിന്റെ സഹിഷ്ണത കൊണ്ട് മാത്രമാണ്”” ഇത് അലി അക്ബര്‍ എം.എ ബേബിയുടെ പോസ്റ്റിന് താഴെ ഇട്ട വാസ്തവവിരുദ്ധവും വിദ്വേഷകരവുമായ മറ്റൊരു കമന്റാണ്.



ഇതിന് മറുപടിയായി അലി അക്ബര്‍ പണ്ട് സംവിധാനം ചെയ്ത ബാംബു ബോയ്‌സ് എന്ന ചിത്രം ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.

“”കണ്ണാടിയും സീലിങ്ങ് ഫാനും കണ്ടിട്ടില്ലാത്ത , പലഹാരമെന്ന് കരുതി രാധാസ് സോപ്പെടുത്ത് തിന്നുകയും, ദാഹിക്കുമ്പോള്‍ ക്ലോസറ്റില്‍ വെള്ളം നക്കികുടിക്കുകയും ചെയ്യുന്ന, അമ്പും വില്ലും മരവുരിയും ധരിച്ച കുറേ വിചിത്ര വേഷങ്ങളെ ആദിവാസികളെന്ന രൂപത്തില്‍ അവതരിപ്പിച്ച സിനിമ നിര്‍മ്മിച്ച സംവിധായകന്‍ ഇപ്പോഴും നടക്കുന്നത് ആദിവാസി സമൂഹത്തിന്റെ സഹുഷ്ണത കൊണ്ട് മാത്രമാണെന്നാണ്”” അലി അക്ബറിനെ പരിഹസിച്ച് കൊണ്ട് സോഷ്യല്‍ മീഡിയ നല്‍കുന്ന മറുപടി.

“”ബാംബു ബോയ്‌സ് എന്ന ആവിഷ്‌കാരത്തിന്റെ പേരില്‍ ഒരാളും അലി അക്ബറിന്റെ ഭാര്യയേയോ കുടുംബാഗങ്ങളേയോ അശ്ലീലാധിക്ഷേപം നടത്തിയിട്ടില്ല, ഒരു ഭീഷണിയും വന്നിട്ടില്ല, ആളുകേറാതെ പടം മാറിയതല്ലാതെ ആരും ഒരു ഷോയും തടഞ്ഞിട്ടില്ല”” അലി അക്ബറിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കുന്നു.

എസ്.ഹരീഷ് രണ്ട് കാലില്‍ നടക്കുന്നത് ഹൈന്ദവ സമൂഹത്തിന്റെ സഹിഷ്ണുതയാണെങ്കില്‍, അലി അക്ബര്‍ കഴുത്തിന് മുകളില്‍ തലയുമായി നടക്കുന്നത് ആദിവാസി സമൂഹത്തിന്റെ സഹിഷ്ണുത കൊണ്ടാണെന്നും സോഷ്യല്‍ മീഡിയ അലി അക്ബറിനെ പരിഹസിച്ച് കൊണ്ട് പറയുന്നു.

ഇത്രയും വംശീയവിദ്വേഷം ആദിവാസികള്‍ക്ക് നേരെ നടത്തിയ അലി അക്ബര്‍ സംഘികളുടെ നേതാവാകാന്‍ പരമയോഗ്യന്‍ ആണെന്നും പരാമര്‍ശങ്ങളുണ്ട്


We use cookies to give you the best possible experience. Learn more