| Saturday, 11th September 2021, 10:20 am

ഫലസ്തീന് ഐക്യദാര്‍ഢ്യം; ഇസ്രാഈലി താരത്തിനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറിയ അള്‍ജീരിയന്‍ ജൂഡോ താരത്തിന് 10 വര്‍ഷം വിലക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ടോക്കിയോ: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രാഈലി താരത്തിനെതിരായ ഒളിംപിക്‌സ് മത്സരത്തില്‍ നിന്ന് പിന്‍മാറിയ അള്‍ജീരിയന്‍ ജൂഡോ താരം ഫെതി നൗറിന് 10 വര്‍ഷം വിലക്ക്. അന്താരാഷ്ട്ര ജൂഡോ ഫെഡറേഷനാണ് (ഐ.ജെ.എഫ്) ഫെതിയെ വിലക്കിയത്.

ഫെതിയുടെ പരിശീലകന്‍ അമര്‍ ബെനികേല്‍ഫിനും വിലക്കുണ്ട്. ഇത് പ്രകാരം ജുഡോയുടെ ഒരു മത്സരയിനത്തിലും ഇരുവര്‍ക്കും പങ്കെടുക്കാനാകില്ല.

ഫെതി അന്താരാഷ്ട്ര കായിക വേദിയെ രാഷ്ട്രീയ അജണ്ടയ്ക്ക് ഉപയോഗിച്ചുവെന്നാണ് ഐ.ജെ.എഫ് പറയുന്നത്. ഇത് അച്ചടക്കലംഘനമാണെന്നാണ് ഐ.ജെ.എഫ് കണ്ടെത്തല്‍.

ടോക്കിയോ ഒളിംപിക്‌സില്‍ ഇസ്രാഈലുമായുള്ള മത്സരം വരാനുള്ള സാധ്യത കണക്കിലെടുത്താണ് ഫെതി പിന്‍മാറിയത്.

ഇസ്രാഈല്‍- ഫലസ്തീന്‍ പ്രശ്നത്തില്‍ ഫലസ്തീനോടുള്ള രാഷ്ട്രീയ പിന്തുണയുടെ ഭാഗമായാണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് ഫെതി പറഞ്ഞിരുന്നു. നന്നായി പരിശ്രമിച്ചിട്ടാണ് ഒളിംപിക്സിലെത്തിയതെന്നും എന്നാല്‍ ഫലസ്തീന്‍ പോരാട്ടം അതിനേക്കാള്‍ വലുതാണെന്നുമായിരുന്നു പിന്‍മാറ്റ തീരുമാനം അറിയിച്ച് ഫെതി പറഞ്ഞിരുന്നത്.

ഇസ്രാഈലുമായുള്ള മത്സരം ഒഴിവാക്കാന്‍ 2019ല്‍ ടോക്കിയോയില്‍ നടന്ന ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും നൗറിന്‍ പിന്മാറിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Algerian athlete gets 10-year suspension for ‘malicious’ pro-Palestine withdrawal

We use cookies to give you the best possible experience. Learn more