| Monday, 21st September 2015, 7:28 am

ഗ്രീസില്‍ വീണ്ടും ഇടതു പാര്‍ട്ടിക്ക് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലക്‌സിസ് സിപ്രാസ്

ഏതന്‍സ്: അലക്‌സിസ് സിപ്രാസ് നേതൃത്വം നല്‍കുന്ന ഇടതുപക്ഷ പാര്‍ട്ടിയായ സിരിസ ഗ്രീസില്‍ വീണ്ടും അധികാരത്തിലേറും. പാര്‍ലമെന്റിലേക്കു നടന്ന വോട്ടെടുപ്പില്‍ മൂന്നിലൊന്നു വോട്ടുകളെണ്ണിക്കഴിഞ്ഞപ്പോള്‍ 35% വോട്ടോടെ സിരിസയാണ് മുമ്പില്‍. പ്രധാന എതിരാളിയായ വലതുപക്ഷ ന്യൂ ഡെമോക്രസി പാര്‍ട്ടി 28% വോട്ടാണ് നേടിയത്. ഇതോടെ ന്യൂ ഡെമോക്രസി പാര്‍ട്ടി തോല്‍വി സമ്മതിച്ചു.

300 അംഗ പാര്‍ലമെന്റില്‍ 151 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനാവശ്യം. എന്നാല്‍ ഇതു നേടാന്‍ സിരിസയ്ക്കു കഴിയില്ല എന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഇതര കക്ഷികളുടെ പിന്തുണയോടെയാകും സിരിസയുടെ അധികാരപ്രവേശം.

ഒമ്പതു മാസം മുമ്പ് പ്രദാനമന്ത്രിയായി സ്ഥാനമേറ്റ അലക്‌സിസ് സിപ്രാസ്, പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് കഴിഞ്ഞ മാസം രാജിവച്ചൊഴിയുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. ന്യൂ ഡെമോക്രസി പാര്‍ട്ടിയുടെ നേതാവ് വാങ്കലിസ് മീമരറാകിസ് ആണ്.

We use cookies to give you the best possible experience. Learn more