ലയണല്‍ മെസിയാണോ റൊണാള്‍ഡോയാണോ ഫുട്‌ബോളിലെ മികച്ച താരം എന്നത് എല്ലാ കാലത്തും ശക്തമായി ഉയര്‍ന്നുനില്‍ക്കുന്ന ചര്‍ച്ചാ വിഷയമാണ്.
ഇപ്പോഴിതാ ഫുട്‌ബോളിലെ മികച്ച താരം ഈ രണ്ട് താരങ്ങളുമല്ല മറ്റൊരു താരമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ആഴ്സണല്‍ താരവും ചിലി ഇന്റര്‍നാഷണലുമായ അലക്‌സിസ് സാഞ്ചസ്.
മുന്‍ ബ്രസീലിയന്‍ താരമായ റൊണാള്‍ഡോ നസാരിയൊയാണ് ഫൂട്‌ബോളിലെ മികച്ച താരമെന്നാണ് സാഞ്ചസ് പറഞ്ഞത്.
‘റൊണാള്‍ഡോ ഒരു പ്രതിഭാസമാണ്. അദ്ദേഹം ലോക ഒന്നാം നമ്പര്‍ താരമാണ്. ഞാന്‍ വ്യത്യസ്തരായ മികച്ച താരങ്ങളോടൊപ്പം കളിച്ചിട്ടുണ്ട്. ഞാന്‍ മെസിയെയും റൊണാള്‍ഡോയെയും അടുത്ത് കണ്ടിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോ നസാരിയൊയുടെ ഒരു മൈല്‍ നിന്നുള്ള റണ്‍ അവിശ്വസനീയമായിരുന്നു. ഫുട്‌ബോളില്‍ ഞാന്‍ കണ്ട ഏറ്റവും മനോഹരമായ ഒന്നായിരുന്നു അത്,’ എം.ഡി ഫുട്‌ബോള്‍ വഴി പറഞ്ഞു.
Alexis Sanchez snubs Messi, Ronaldo, names best footballer ever https://t.co/PmGzzlLs1c pic.twitter.com/yxMWBbupMy
— soar tv (@soartv5) November 14, 2023
റൊണാള്‍ഡോ നസാരിയൊ ബ്രസീലിനായി അവിസ്മരണീയമായ കരിയര്‍ ആണ് പടുത്തുയര്‍ത്തിയത്. ബ്രസീലിനായി 99 മത്സരങ്ങള്‍ ബൂട്ട് കെട്ടിയ താരം 62 ഗോളുകളും നേടി. 1994, 2002 ലോകകപ്പുകള്‍ ബ്രസീല്‍ ഉയര്‍ത്തിയപ്പോള്‍ ടീമിലെ അംഗമായിരുന്നു നസാരിയൊ.
ക്ലബ്ബ് തലത്തില്‍ 455 മത്സരങ്ങളില്‍ നിന്നും 289 ഗോളുകളും 76 അസിസ്റ്റുകളും ബ്രസീലിയന്‍ ഇതിഹാസം നേടി.
അതേസമയം അലക്‌സി സാഞ്ചസ് അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിക്കൊപ്പം സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ കളിച്ചിട്ടുണ്ട്. 117 മത്സരങ്ങളില്‍ നിന്നും 24 സംയുക്ത ഗോളുകള്‍ ആണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്.
റൊണാള്‍ഡോക്കൊപ്പം സാഞ്ചസ് കളിച്ചിട്ടില്ലെങ്കിലും ആഴ്സണല്‍ കളിച്ചപ്പോള്‍ അദ്ദേഹം റോണോക്കെതിരെ 17 മത്സരങ്ങള്‍ കളിച്ചു.
Content Highlight: Alexis Sanchez reveals Ronaldo Nazario is the best player in football.