കഴിഞ്ഞ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്.
യുണൈറ്റഡില്‍ നിന്ന് മറ്റൊരു താരം കൂടി അല്‍ നസറിലേക്ക് ചേക്കാറാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുണൈറ്റഡ് താരം അലക്സ് ടെല്ലസ് അല്‍ നസറുമായി സൈനിങ് നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടെല്ലസ് അല്‍ നസറുമായി സൈനിങ് നടത്തുമെന്ന് സ്പാനിഷ് ഔട്ലെറ്റ് ആയ എ.എസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ സെവില്ലയില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കുകയാണ് താരം.
കരാര്‍ പ്രകാരം 2024 ജൂണ്‍ വരെ ടെല്ലസിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരാമെങ്കിലും താരം ക്ലബ്ബ് വിട്ടുപോകാനാണ് പദ്ധതിയിടുന്നതെന്നും യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് ഇടവേളയെടുത്ത് അറേബ്യന്‍ മണ്ണില്‍ കളിക്കാനാണ് ടെല്ലസിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം,സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ തായിക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം.
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാഴ്ചവെച്ചത്. അല്‍ നസറിനായി റൊണാള്‍ഡോയും ടലിസ്‌കയുമാണ് ഓരോ ഗോള്‍ വീതം നേടി.
സൗദി പ്രോ ലീഗില്‍ ഇതുവരെ നടന്ന 27 മത്സരങ്ങളില്‍ നിന്ന് 18 ജയവും 60 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇത്തിഹാദ് ആണ് രണ്ടാം സ്ഥാനത്ത്.
മെയ് 24ന് അല്‍ ശബാബിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.