സൗദി വമ്പന്‍മാരായ അല്‍ നസറിന്റെ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ അലക്‌സ് ടെല്ലസിന്റെ ടീമിനൊപ്പമുള്ള കരാര്‍ അവസാനിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തുവിട്ടത്.
അല്‍ നസറുമായുള്ള ബ്രസീലിയന്‍ താരത്തിന്റെ കരാര്‍ അവസാനിച്ച ഈ സാഹചര്യത്തില്‍ താരം ഫ്രീ ഏജന്റ് ആയി മാറിയിരിക്കുകയാണ്. നിലവില്‍ മറ്റൊരു ക്ലബ്ബിലേക്ക് താരത്തിന് കൂടുമാറാന്‍ സാധിക്കും.
ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്ററില്‍ നിന്നുമാണ് അലക്‌സ് സൗദിയില്‍ എത്തുന്നത്. അല്‍ നസറിനൊപ്പം 38 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ബ്രസീലിയന്‍ താരം മൂന്ന് തവണ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചപ്പോള്‍ നാല് തവണ സഹതാരങ്ങളെ കൊണ്ടു ഗോളടിപ്പിക്കുകയും ചെയ്തു.
🚨🟡🔵 Alex Telles and Al Nassr have terminated the contract with immediate effect.
ഇപ്പോള്‍ താരം ഫ്രീ ഏജന്റായി മാറുന്നതോടെ യൂറോപ്പിലെ പ്രധാന ക്ലബ്ബുകളിലേക്ക് മടങ്ങി പോവാനും ടെല്ലസിന് സാധിക്കും. നിലവില്‍ ഈ സീസണില്‍ സൗദി വമ്പന്മാര്‍ ബ്രസീലിയന്‍ ഗോള്‍ കീപ്പറായ ബെന്റോ ഡിഫന്‍ഡറായി മുഹമ്മദ് സിമാകന്‍ എന്നിവരെയാണ് ടീമിലെത്തിച്ചത്. ബ്രസീലിയന്‍ താരത്തിന് പകരക്കാരനായി മറ്റേതെങ്കിലും ഡിഫന്‍ഡറെ സൗദി വമ്പന്മാര്‍ ടീമിലെത്തിക്കുമോ എന്നും കണ്ടുതന്നെ അറിയണം.
നിലവില്‍ സൗദി പ്രോ ലീഗില്‍ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ജയവും സമനിലയുമായി നാലു പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് അല്‍ നസര്‍. അല്‍ റെയ്ദിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ അല്‍ ഫെയ്ഹയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് അല്‍ നസര്‍ തിരിച്ചുവന്നത്.
സൗദി ലീഗില്‍ സെപ്റ്റംബര്‍ 13നാണ് അല്‍ നസര്‍ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അല്‍ അഹ്‍ലി സൗദിക്കെതിരെയാണ് ലൂയിസ് കാസ്‌ട്രോയും കൂട്ടരും കളിക്കുക. അല്‍ അഹ്‍ലിയുടെ തട്ടകമായ അല്‍ ആവാല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Alex Tellas Contract Over With Al Nassr