കൊച്ചി: ദൃശ്യം സിനിമയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ഒളിയമ്പുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ക്രിമിനല്‍കേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണെന്നാണ് ആലപ്പി അഷറഫ് പറയുന്നത്.
ക്രിമിനല്‍ കേസില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോര്‍ജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ് ജിത്തു ജോസഫെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ക്രിമിനല്‍കേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണെന്നുമാണ് ആലപ്പി അഷറഫ് ഫേസ്ബുക്കില്‍ എഴുതിയത്.
ഇവിടുത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് നേരിടുന്ന കേസ്സുകളായ, ലാവ്‌ലിന്‍, സ്പിംഗ്ലര്‍, ലൈഫ് ,സ്വര്‍ണ്ണക്കടത്ത്, ഈ-മൊബിലിറ്റി , തുടങ്ങി പുതിയ കടല്‍ കച്ചവടം വരെയുള്ള കേസ്സുകളില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാമെന്ന് ആലോചിക്കുന്ന അവസരത്തില്‍, ജിത്തു ജോസഫിന്റെ ഉപദേശം തേടിയാല്‍ തീര്‍ച്ചയായും എല്ലാ കേസുകളില്‍ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരുമെന്നും ആലപ്പി അഷറഫ് എഴുതി.
ആലപ്പി അഷറഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ദൃശ്യം എന്ന സിനിമയുടെ സംവിധായകനെ മുഖ്യമന്ത്രിയുടെ ക്രിമിനല്‍കേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ്. ക്രിമിനല്‍ കേസില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോര്‍ജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ് ജിത്തു ജോസഫ്.
കമ്മ്യുണിസ്റ്റ് രാജ്യമായ ചൈന പോലും അവരുടെ ഭാഷയില്‍ റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം എന്ന സിനിമ. അതിന്റെ രണ്ടാം ഭാഗത്തില്‍നിന്നു കൂടി സംവിധായകന്റെ ബുദ്ധി ഉപയോഗിച്ചു ജോര്‍ജുകുട്ടിയെ രക്ഷപ്പെടുത്തിയത് വളരെ ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെയാണ്. ജനങ്ങള്‍ അത് നെഞ്ചിലേറ്റി.
ഇവിടുത്തെ കമ്മ്യുണിസ്റ്റ് ഗവണ്‍മെന്റ് നേരിടുന്ന കേസ്സുകളായ, ലാവ്‌ലിന്‍, സ്പിംഗ്ലര്‍, ലൈഫ് ,സ്വര്‍ണ്ണകടത്ത്, ഈ-മെബലിറ്റി , തുടങ്ങി പുതിയ കടല്‍ കച്ചവടം വരെയുള്ള കേസ്സുകളില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാമെന്ന് ആലോചിക്കുന്ന അവസരത്തില്‍, ജിത്തു ജോസഫിന്റെ ഉപദേശം തേടിയാല്‍ തീര്‍ച്ചയായും എല്ലാ കേസുകളില്‍ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരും.
ചെയ്ത കുറ്റകൃത്യത്തില്‍ നിന്നും രക്ഷപെടാനായുള്ള വഴികള്‍ കാര്യക്ഷമവും, സൂക്ഷ്മതയിലും അദ്ദേഹം കൈകാര്യം ചെയ്യും. കോടികള്‍ വക്കീലന്മാര്‍ക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാം.
ജിത്തുവിനെകൂടി ഉപദേശകനായ് നിയമിച്ചാല്‍, നിരവധി ഉപദേശകരില്‍ ഗവണ്‍മെന്റിന് ഏറ്റവും പ്രയോജനമുണ്ടാവുക ഈ ക്രിമിനല്‍കേസ് ഉപദേശകനില്‍ നിന്നുമാകും എന്നതില്‍ സംശയമില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Aleppy Ashraf About Jeethu Joseph Drishyam and Criticise LDF Government