ഇതാദ്യമായിട്ടല്ല വ്യത്യസ്തമായ പ്രതിഷേധവുമായി അലന്‍സിയാര്‍ രംഗത്തെത്തുന്നത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട് രാജ്യത്താകെ നിരോധനാജ്ഞ പ്രഖാപിച്ചിരുന്ന സമയത്തും തന്റെ പ്രതിഷേധം അലന്‍സിയാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് സെക്രട്ടേറിയേറ്റിനു ചുറ്റും അള്ളാഹു അക്ബര്‍ എന്നു വിളിച്ച് ഓടി നടന്നുകൊണ്ടായിരുന്നു അലന്‍സിയാറിന്റെ പ്രതിഷേധം.
കോഴിക്കോട്: രാജ്യത്തെ വര്‍ഗീയ ഫാസിസത്തിനെതിരെ ഇതാദ്യമായിട്ടല്ല വ്യത്യസ്തമായ പ്രതിഷേധവുമായി അലന്‍സിയാര്‍ രംഗത്തെത്തുന്നത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട് രാജ്യത്താകെ നിരോധനാജ്ഞ പ്രഖാപിച്ചിരുന്ന സമയത്തും തന്റെ പ്രതിഷേധം അലന്‍സിയാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് സെക്രട്ടേറിയേറ്റിനു ചുറ്റും അള്ളാഹു അക്ബര്‍ എന്നു വിളിച്ച് ഓടി നടന്നുകൊണ്ടായിരുന്നു അലന്‍സിയാറിന്റെ പ്രതിഷേധം. നിരോധനാജ്ഞയില്‍ ആളുകള്‍ കൂട്ടം കൂടരുതെന്നല്ലേ ഉള്ളു അത് കൊണ്ട് ഒറ്റയ്‌ക്കോടി അലന്‍സിയാര്‍ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു. ശിവസേനയുടെ പ്രതിഷേധത്തെതുടര്‍ന്ന് പാക് സംഗീത പ്രതിഭ ഗുലാം അലി ഇന്ത്യയില്‍ പാടാനാകാതെ മടങ്ങിയപ്പോള്‍ അദ്ദേഹത്തെ തിരിച്ച് കൊണ്ടു വന്നു വേദിയൊരുക്കി നല്‍കുന്നതിലും അലന്‍സിയാര്‍ മുന്നിലുണ്ടായിരുന്നു.
തന്റെ പ്രതികരണത്തെ സ്വീകരിച്ച യുവതലമുറയോടും അലന്‍സിയാറിനു ചിലത് പറയാനുണ്ട്. എന്റെ വാര്‍ത്ത വായിച്ച് അതിനു താഴെ കമന്റ് ചെയ്തിരുന്നാല്‍ പോര പ്രവര്‍ത്തിക്കണം പ്രതികരിക്കണം. ഒരു ലൈക്കോ കമന്റോ അല്ല ജീവിതം. വരാനിരിക്കുന്ന ഭയാനകതയുടെ സൂചനകളാണ് ഈ പറച്ചിലുകളൊക്കെ. അത് അറിഞ്ഞു പ്രവര്‍ത്തിക്കണം. കഴിഞ്ഞ ദിവസം പ്രതിരോധം എന്നു വിശേഷിപ്പിച്ച് കാസര്‍കോട് അവതരിപ്പിച്ച ഒറ്റയാള്‍ പോരാട്ടം നവമാധ്യമങ്ങളിലൂടെ ഏറ്റെടുത്ത യുവതലമുറയോടാണ് അലന്‍സിയാറിന്റെ ഈ വാക്കുകള്‍.
മനോരമ ഓണ്‍ലൈനില്‍ ലക്ഷമി വിജയനു നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയാര്‍ തന്റെ പ്രതിഷേധങ്ങളെക്കുറിച്ചും യുവാക്കളോടുള്ള അഭിപ്രായങ്ങളും പങ്കുവെച്ചത്.
എല്ലാവരും അഭിപ്രായം പറയണമെന്നില്ലലോ എനിക്കു തോന്നി ഞാന്‍ ചെയ്തു അത്രേയുള്ളൂ. ഏതെങ്കിലും ഒരു കലാകാരനെ നാടുകടത്താന്‍ മറ്റൊരു കലാകാരനും സമ്മതിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അലന്‍സിയാര്‍ പറഞ്ഞു. തന്റെ പ്രതികരണത്തെ സിനിമാതാരങ്ങള്‍ ആഭിനന്ദിച്ചു എന്നു കൂട്ടിച്ചേര്‍ത്ത താരം വാട്‌സ് ആപ്പില്‍ മമ്മൂട്ടിയ്ക്ക് വാര്‍ത്ത അയച്ച് കൊടുത്തപ്പോള്‍ കയ്യടികളോടെയാണ് അദ്ദേഹം സ്വീകരിച്ചതെന്നും വ്യക്തമാക്കി
മമ്മൂട്ടിയ്ക്ക് പുറമെ സംവിധായകന്‍ ലാല്‍ ജോസും നടന്‍ അനുപ് മേനോനും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നെന്നു പറഞ്ഞ താരം ലാല്‍ ജോസ് രാവിലെ വിളിച്ച് എനിക്കു പരിചയമില്ല സൗഹാര്‍ദമില്ല എങ്കിലും നന്നായി എന്നാണ് പറഞ്ഞതെന്നും അനൂപ് മേനോന്‍ ഓര്‍മപ്പെടുത്തല്‍ നന്നായി മതിലുകള്‍ കെട്ടിപ്പൊക്കുന്ന കാലത്ത് അത് പൊളിക്കാന്‍ കാണിച്ച ധൈര്യത്തിന് അഭിനന്ദനം എന്നു പറഞ്ഞെന്നും വ്യക്തമാക്കി.
എന്തൊക്കെ പറഞ്ഞാലും ഫാസിസം ഫാസിസം തന്നെയെന്നു പറഞ്ഞ അലന്‍സിയാര്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇഎംഎസ് സര്‍ക്കാരിനെയല്ലേ നെഹ്‌റു പിരിച്ചുവിട്ടതെന്നും ജയപ്രകാശ് നാരായണനെ പോലെയുള്ളവരെ ജയിലില്‍ പിടിച്ചിട്ട് ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ജനജീവിതം ദുരിന്തമാക്കി പത്രങ്ങള്‍ നിരോധിച്ചില്ലേയെന്നും ചോദിച്ചു. സ്വേഛാധിപത്യ അവസ്ഥയിലേക്കാണ് നമ്മള്‍ ഇപ്പോള്‍ പോകുന്നതെന്നു ഓര്‍മ്മിപ്പിച്ച താരം ഒരു അഭിപ്രായം പറഞ്ഞതിന് എത്രയോ കാലം സക്കറിയ വേട്ടയാടപ്പെട്ടിട്ടില്ലേയെന്നും ചോദിച്ചു. ഞാന്‍ സെയ്ഫ് ആണ് എന്ന് ചിന്തിച്ചിരുന്നാല്‍ പെട്ടുപോകുകയേയുള്ളൂ. ഇപ്പോള്‍ കണ്ടില്ലേ, ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ തുക എന്റെ മക്കള്‍ക്കെന്തെങ്കിലും വാങ്ങാന്‍ ചെലവാക്കണമെങ്കില്‍ പോലും സര്‍ക്കാരിന്റെ അനുമതി വേണം എന്ന അവസ്ഥയല്ലേ. കള്ളപ്പണം സ്വിസ് ബാങ്കില്‍ നിന്ന് പിടിച്ചു കൊണ്ടുവരും എന്നു പറഞ്ഞിട്ട് എന്തായി. ഫാസിസം ഇന്നലെ തുടങ്ങിയതല്ല. മോദി അതിന്റെ തുടര്‍ച്ചക്കാരന്‍ മാത്രമാണെന്നും താരം അഭിപ്രായപ്പെട്ടു.