മാര്‍ ആലഞ്ചേരിക്കെതിരായ ബാങ്ക് രേഖകള്‍ വ്യാജം; ഫാദര്‍ പോള്‍ തേലക്കാട്ടിനും ജേക്കബ് മനത്തോടത്തിനെതിരെയും കേസ്
Kerala News
മാര്‍ ആലഞ്ചേരിക്കെതിരായ ബാങ്ക് രേഖകള്‍ വ്യാജം; ഫാദര്‍ പോള്‍ തേലക്കാട്ടിനും ജേക്കബ് മനത്തോടത്തിനെതിരെയും കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th April 2019, 5:11 pm

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ബാങ്ക് രേഖകള്‍ വ്യാജമെന്ന് പൊലീസ്. ആലഞ്ചേരിയുടെ പേരില്‍ ഇത്തരത്തില്‍ ഒരു അക്കൗണ്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഫാദര്‍ പോള്‍ തേലക്കാട് സിനഡിന് മുന്നില്‍ സമര്‍പ്പിച്ച രേഖകള്‍ വെച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. ആലഞ്ചേരിക്ക് എതിരായ ആരോപണം വലിയവിവാദത്തിന് വഴിത്തെളിച്ചിരുന്നു.

തുടര്‍ന്ന് സഭയുടെ ഐ.ടി വിഭാഗം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ആലഞ്ചേരിയുടെയും പരാതിക്കാരനായ ഫാദര്‍ ജോബി മാപ്രാക്കവിലിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

രേഖകള്‍ വ്യാജമെന്ന് തെളിഞ്ഞതോടെ ഫാദര്‍ പോള്‍ തേലക്കാട്ടിനെതിരെയും പരാതിക്കാരനായ അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു.