നെയ്മര്‍ ഇല്ലെങ്കില്‍ എന്താ! അല്‍ ഹിലാലിന്റെ ഗോളടിയന്ത്രം ഇവനാണ്
Football
നെയ്മര്‍ ഇല്ലെങ്കില്‍ എന്താ! അല്‍ ഹിലാലിന്റെ ഗോളടിയന്ത്രം ഇവനാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th December 2023, 9:06 am

സൗദി പ്രോ ലീഗില്‍ അല്‍ തായ്‌ക്കെതിരെ അല്‍ ഹിലാലിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അല്‍ ഹിലാലിന്റെ വിജയം.

അല്‍ ഹിലാലിനായി മികച്ച പ്രകടനമാണ് അലക്സാണ്ടര്‍ മിട്രോവിച്ച് കാഴ്ചവെച്ചത് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ അഭാവം ഒട്ടും ബാധിക്കാതെയാണ് മിട്രോവിച്ച് അല്‍ ഹിലാലിനെ ഓരോ മത്സരത്തിലും മുന്നോട്ട് നയിക്കുന്നത്.

മത്സരത്തില്‍ ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് മിട്രോ വിച്ച് കാഴ്ചവെച്ചത്. മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ ഒരു അവിസ്മരണീയ നേട്ടവും സ്വന്തം പേരിലാക്കാന്‍ മിട്രോവിച്ചിന് സാധിച്ചു.
തുടര്‍ച്ചയായ ഏഴ് മത്സരങ്ങളിലും അല്‍ ഹിലാലിനായി ഗോള്‍ നേടാന്‍ സാധിച്ചുവെന്ന തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തം പേരില്‍ ആക്കിയത്.

മത്സരത്തിന്റെ 30 മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടാണ് താരം ഗോള്‍ നേടിയത്.

ഈ സീസണില്‍ സൗദി വമ്പന്‍മാര്‍ക്ക് വേണ്ടി സെര്‍ബിയന്‍ താരം നേടുന്ന പതിനാലാം ഗോള്‍ ആയിരുന്നു ഇത്.

അതേസമയം ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയിലാണ് പരിക്കേറ്റത്. കണങ്കാലിന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്‌ബോളില്‍ നിന്ന് ഈ സീസണ്‍ മുഴുവനായും നഷ്ടമാവുകയുമായിരുന്നു. സൂപ്പര്‍താരത്തിന്റെ അഭാവം അല്‍ നസറിന്റെ മുന്നേറ്റത്തിന് തടസ്സമാവും എന്ന് പല ആരാധകരും കരുതിയെങ്കിലും സെര്‍ബിയന്‍ താരം മിട്രോവിച്ചിലൂടെ അല്‍ ഹിലാല്‍ മുന്നേറുകയായിരുന്നു.

പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ മുസൈദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20ാം മിനിട്ടില്‍ അല്‍ ദൗസരിയിലൂടെ അല്‍ ഹിലാല്‍ ആണ് ആദ്യം ലീഡ് എടുത്തത്. 30ാം മിനിട്ടില്‍ മിട്രോവിച്ചിലൂടെ അല്‍ ഹിലാല്‍ രണ്ടാം ഗോള്‍ നേടി. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മുഹമ്മദിലൂടെ അല്‍ ഹിലാല്‍ മറുപടി ഗോള്‍ നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ അല്‍ ഹിലാല്‍ 2-1ന് അല്‍ ഹിലാല്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതി ഗോളിനായി അല്‍ തായ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അല്‍ ഹിലാല്‍ പ്രതിരോധം മറികടക്കാന്‍ ആയില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അല്‍ ഹിലാല്‍ 2-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ സൗദി പ്രോ ലീഗില്‍ അപരാജിത കുതിപ്പാണ് അല്‍ ഹിലാല്‍ നടത്തുന്നത്. 16 മത്സരങ്ങളില്‍ നിന്നും 14 വിജയവും രണ്ട് സമനിലയുമടക്കം 44 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍.

കിങ്‌സ് കപ്പില്‍ ഡിസംബര്‍ 11ന് അല്‍ ടാവോണിനെതിരെയാണ് അല്‍ ഹിലാലിന്റെ അടുത്ത മത്സരം.

Content Highlight: Aleksandar Mitrovic continues his goal scoring and AL Hilal won.