ലോകകപ്പ് കാണാനെത്തുന്ന ആരാധകര്‍ക്ക് കുറഞ്ഞ വിലയില്‍ മദ്യം ലഭ്യമാക്കുമെന്ന് ഖത്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: 2022ലെ ഫുട്‌ബോള്‍ ലോകകപ്പ് കാണാനെത്തുന്ന ആരാധകര്‍ക്ക് കുറഞ്ഞ വിലയില്‍ മദ്യം ഉറപ്പു വരുത്തുമെന്ന് ഫുട്‌ബോള്‍ ലോകകപ്പ് സി.ഇ.ഒ നാസര്‍ അല്‍ ഖാതിര്‍. മദ്യം ഖത്തറിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെങ്കിലും ആതിഥ്യമര്യാദയുടെ ഭാഗമായി ആരാധകര്‍ക്ക് മദ്യം ലഭ്യമാക്കുമെന്ന് ഖാതിര്‍ പറഞ്ഞു.

നിലവില്‍ 500 മില്ലി ബിയറിന് 15 ഡോളര്‍ വരെ ഈടാക്കുന്ന സ്ഥിതി പരിശോധിക്കുമെന്നും വില കുറയ്ക്കാന് നോക്കുമെന്നും ഖാതിര്‍ പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും മദ്യം വില്‍ക്കുന്നതിന് പകരം നിശ്ചിത സ്ഥലങ്ങളില്‍ മാത്രം മദ്യം അനുവദിക്കാനാണ് ഖത്തര്‍ തീരുമാനമെന്നാണ് സൂചന.

ഖത്തറില്‍ വളരെ കുറഞ്ഞ ഹോട്ടലുകളില്‍ മാത്രമാണ് മദ്യം അനുവദിച്ചിട്ടുള്ളത്. വിദേശത്ത് നിന്ന് രാജ്യത്തേക്ക് മദ്യം കൊണ്ടു വരുന്നതിനും വിലക്കുണ്ട്. ജനുവരിയില്‍ മദ്യത്തിന് 100 ശതമാനം വരെ സര്‍ക്കാര്‍ നികുതിയേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീടിത് 20-30 ശതമാനം വരെയാക്കി കുറയ്ക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വവര്‍ഗരതിയ്ക്ക് വിലക്കുള്ള രാജ്യമാണ് ഖത്തര്‍. പക്ഷെ സ്വവര്‍ഗാനുരാഗികള്‍ ഖത്തറിലേക്കെത്താന്‍ ഭയപ്പെടേണ്ടെന്നും നാസര്‍ അല്‍ ഖാതിര്‍ പറഞ്ഞു.

തങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളായ സൗദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ ആരാധകരെ വിലക്കില്ലെന്നും ഖത്തര്‍ അറിയിച്ചിട്ടുണ്ട്. ലോകകപ്പില്‍ സൗദിയും ഈജിപ്തും യോഗ്യത നേടാന്‍ സാധ്യതയുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories