| Friday, 11th October 2024, 4:52 pm

മദ്യപാനികളിൽ കാൻസർ സാധ്യത കൂടുതൽ; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: മദ്യപാനികളിൽ കാൻസർ സാധ്യത കൂടുതലെന്ന റിപ്പോർട്ടുമായി അമേരിക്കൻ അസോസിയേഷൻ ഫോർ കാൻസർ. തലയിലും കഴുത്തിലും ഉണ്ടാകുന്ന അർബുദം, അന്നനാളത്തിലെ അർബുദം, കരൾ കാൻസർ, സ്തനാർബുദം, വൻകുടൽ കാൻസർ, ഉദര കാൻസർ എന്നിവ ഉണ്ടാകാൻ മദ്യപാനം കാരണമായേക്കാമെന്നാണ് പഠനം പറയുന്നത്.

നേരിയതോ മിതമായതോ ആയ മദ്യപാനം പോലും ചില ക്യാൻസറുകൾ, പ്രത്യേകിച്ച് സ്തനാർബുദം വരാനുള്ള സാധ്യത വർധിപ്പിക്കുന്നതായി റിപ്പോർട്ട് പറയുന്നു. മദ്യപാനം നമ്മുടെ കോശങ്ങളുടെ ഡി.എൻ.എയെ നശിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഇത് പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും ആഗിരണത്തെ തടസ്സപ്പെടുത്തുകയും ഹോർമോണുകളുടെ അളവ് മാറ്റുകയും ദോഷകരമായ രാസവസ്തുക്കൾ വായിലും തൊണ്ടയിലും കോശങ്ങളിലേക്ക് തുളച്ചുകയറുന്നത് എളുപ്പമാക്കുകയും ചെയ്യും. ഇത് നമ്മുടെ കുടലിലെ ബാക്ടീരിയയെ ബാധിക്കും.

സ്ഥിരമായോ അല്ലാതെയോ മദ്യപാനം ഉള്ളവരിൽ കാൻസർ വർധിക്കുന്നതായി റിപ്പോർട്ട് പറയുന്നു. 50 വയസിന് താഴെ പ്രായമുള്ളവരിലാണ് ഇത്തരത്തിൽ കാൻസർ വർധനവ് കാണപ്പെട്ടത്. 2011-നും 2019-നും ഇടയിൽ 1.9% കാൻസർ രോഗബാധിതരുടെ വാർഷിക വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യു.കെയിലെ പ്രായമായ 135,000ലധികം മദ്യപാനികളിൽ അടുത്തിടെ നടത്തിയ ഒരു വലിയ പഠനം കാണിക്കുന്നത്, ആളുകൾ മദ്യപിക്കുമ്പോൾ, ഏതെങ്കിലും രോഗങ്ങൾ അവരെ ബാധിക്കാനും മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതൽ ആണെന്നാണ്.

Content Highlight: Alcohol consumption among key factors contributing to cancer risk

We use cookies to give you the best possible experience. Learn more