| Monday, 25th June 2018, 12:09 pm

വില തുച്ഛം ഗുണം മെച്ചം; വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ച് അല്‍ക്കാട്ടല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ വിപണി ഭരിക്കുന്നത്. ഷവോമിയുടേയും ഓപ്പോയുടേയും ഹുവായിയുടേയും കുഞ്ഞന്‍ ഫോണുകള്‍ക്ക് പ്രിയം ഏറെ. സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാം പുതിയ സാങ്കേതികവിദ്യകള്‍ വരുന്നതനുസരിച്ച് പഴയതായി പോവുന്ന സാഹചര്യത്തിലാണ് പലരും കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വാങ്ങുന്നത്.

ഈ കമ്പനികളെയെല്ലാം കടത്തി വെട്ടുന്നതാണ് അല്‍ക്കാട്ടല്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്ന അല്‍ക്കാട്ടല്‍ വണ്‍ എന്ന ഫോണ്‍. വിലക്കുറവിന്റെ കാര്യത്തിലും, ഈ വിലയില്‍ ലഭ്യമാക്കിയിരിക്കുന്ന സേവനങ്ങളുടെ കാര്യത്തിലും ഫോണ്‍ മുന്നിട്ട് നില്‍ക്കുന്നു.



ഫോണിന്റെ വിലയും, സ്‌പെസിഫിക്കേഷനുകളും സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ലെങ്കിലും, പല വെബ്‌സൈറ്റുകളും ഫോണിന്റെ പ്രതീക്ഷിക്കുന്ന രൂപവും സേവനങ്ങളും പ്രതിപാദിക്കുന്നുണ്ട്.


ALSO READ: ജിഗ്നേഷ് മെവാനിയെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍


5 ഇഞ്ച് ഡിസ്‌പ്ലേ ആണ് അല്‍ക്കാട്ടല്‍ വണില്‍ ഉള്ളത്. 480×960 റെസല്യൂഷനും 18:9 അനുപാതവും ഫോണിന്റെ ഡിസ്‌പ്ലേയെ മികച്ചതാക്കും. 134 ഗ്രാം ഭാരം മാത്രമുള്ള ഫോണ്‍ കൊണ്ട് നടക്കാനും കൈകാര്യം ചെയ്യാനും എളുപ്പം.

5 മെഗാ പിക്‌സല്‍ ആണ് ഫോണിന്റെ പിന്‍ക്യാമറ. സെല്‍ഫികള്‍ പകര്‍ത്തുന്നതിനായി 2 മെഗാ പിക്‌സലിന്റെ മുന്‍ക്യാമറയുമുണ്ട്. ഇത്രയും വിലക്കുറവില്‍ ലഭിക്കുന്ന ഒരു ഫോണില്‍ മികച്ച ഒരു ക്യാമറ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് തന്നെ വളരെ പ്രാഥമികമായ ആവശ്യങ്ങള്‍ മാത്രമേ ഫോണിന്റെ ക്യാമറ കൊണ്ട് സാധ്യമാവൂ. ക്യാമറയോടൊപ്പം എല്‍.ഇ.ഡി ഫ്‌ലാഷുമുണ്ട്.


ALSO READ: കുടുതല്‍ രഹസ്യങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍; വിജയ്‌യുടെ സര്‍ക്കാറിലെ ആദ്യ ഗാനചിത്രീകരണം ലാസ് വെയ്ഗസില്‍


1.3 ഗിഗാ ഹേര്‍ട്ട്‌സ് ക്ലോക്ക് വേഗതയുള്ള മീഡിയാടെക് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഫോണിന്റെ വില പരിഗണിക്കുമ്പോള്‍ മികച്ച പ്രോസസര്‍ തന്നെയാണിത്. ഒരു ജിബി റാമും 8 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍

ആന്‍ഡ്രോയിഡ് ഗോ ആണ്് ഫോണിലെ ഓപറേറ്റിങ്ങ് സിസ്റ്റം. സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറയ്ക്കാന്‍ വേണ്ട കുറഞ്ഞ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്റെ ഓപറേറ്റിങ്ങ് സിസ്റ്റമാണിത്. നേരത്തെ അല്‍ ക്കാട്ടല്‍ തന്നെ അല്‍ക്കാട്ടല്‍ 1 എക്‌സ് എന്ന മോഡലില്‍ ആന്‍ഡ്രോയിഡ് ഗോ അവതരിപ്പിച്ചിരുന്നു. എല്ലാ അനുബന്ധ സോഫ്റ്റ് വെയറുകളും ലളിതമാക്കിയ വേര്‍ഷനുകളാണ് ആന്‍ഡ്രോയിഡ് ഗോയില്‍ ഉള്ളത്.

7500 രൂപയായിരുന്നു അല്‍ക്കാട്ടല്‍ 1 എക്‌സിന്റെ വില. ഇതിലും കുറഞ്ഞ വിലയ്ക്കാണ് കമ്പനി അല്‍ക്കാട്ടല്‍ 1 ഇന്ത്യയില്‍ എത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more