അവര്‍ക്കൊരിക്കലും വികാരപ്രകടനങ്ങള്‍ “അശ്ലീല”മോ “പാപ”മോ ആയിരുന്നില്ല. പരസ്യമായ ചുംബനത്തെയും ആലിംഗനത്തെയും മോശമായും അവര്‍ കരുതിയിരുന്നോ..? ഇന്ത്യന്‍ ഭൂതകാലത്തിലും വിശിഷ്യ ജാതിഘടനക്കുള്ളില്‍ തന്നെ ലൈംഗികതയും ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും വിവിധ തരത്തിലുള്ള ലൈംഗികതയും നിലനിന്നിട്ടുണ്ടെന്ന് ചരിത്ര വസ്തുതകള്‍. രതി ആര്‍ദ്രമാണെന്ന് നമ്മോട് പറയുന്ന പൂര്‍വ്വികരുടെ സന്ദേശങ്ങളാണ് ഈ പോസ്റ്റിലെ ചിത്രങ്ങള്‍.. അവയിലൂടെ ഒരു ചെറിയ യാത്ര…
ഇന്ത്യയുടെ പൂര്‍വ്വകാലത്തില്‍ പ്രണയവും ചുംബനവും ലൈംഗികതയുമെല്ലാം നിഷിധമായിരുന്നില്ല. നിലവിലുള്ളതിനേക്കാള്‍ കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടാണ് ഈ വിഷയങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ സ്വീകരിച്ചതെന്ന് വേണം സമീപകാല സംഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.
അവര്‍ക്കൊരിക്കലും വികാരപ്രകടനങ്ങള്‍ “അശ്ലീല”മോ “പാപ”മോ ആയിരുന്നില്ല. പരസ്യമായ ചുംബനത്തെയും ആലിംഗനത്തെയും മോശമായും അവര്‍ കരുതിയിരുന്നോ..? ഇന്ത്യന്‍ ഭൂതകാത്തിലും വിശിഷ്യ ജാതിഘടനക്കുള്ളില്‍ തന്നെ ലൈംഗികതയും ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും വിവിധ തരത്തിലുള്ള ലൈംഗികതയും നിലനിന്നിട്ടുണ്ടെന്ന് ചരിത്ര വസ്തുതകള്‍.
പ്രാചീനകാലത്തെ ശിലാലേഖനങ്ങളും സാഹിത്യരചനകളും കൊത്തുപണികളുമെല്ലാം ഈ വിഷയങ്ങളോടുള്ള ആ തലമുറയുടെ സമീപനത്തെ വരച്ചുകാട്ടുന്നതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് നമ്മുടെ പൗരാണിക ക്ഷേത്രങ്ങളിലെ കൊത്തുപണികള്‍. ലൈംഗികകേളികളും ചേഷ്ടകളും വിഷയമായ മനോണ്‍മയ കൊത്തുപണികള്‍ പല ക്ഷേത്രങ്ങളിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. അത്തരം ചില ചിത്രങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു.
ഇന്ത്യയിലെ പൗരാണിക ക്ഷേത്രങ്ങളിലെ ലൈംഗിക കേളികള്‍ വരച്ചുകാട്ടുന്ന കൊത്തുപണികള്‍ കാണികളില്‍ ആകാംക്ഷയും അത്ഭുതവും ജനിപ്പിക്കുന്നതാണ്. ലൈംഗിക വിദ്യാഭ്യാസം, പ്രകൃതി ദുരന്തങ്ങളെ അകറ്റല്‍, ദേവദാസി സമ്പ്രദായം ഇല്ലാതാക്കല്‍ തുടങ്ങി നിരവധി തിയറികളാണ് ഈ കൊത്തുപണികളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. കാരണങ്ങള്‍ എന്തായാലും ഈ ചിത്രങ്ങള്‍ നമ്മളെ വിസ്മയിപ്പിക്കുമെന്നതില്‍ സംശയമില്ല.
രതി ആര്‍ദ്രമാണെന്ന് നമ്മോട് പറയുന്ന പൂര്‍വ്വികരുടെ സന്ദേശങ്ങളാണ് ഈ ചിത്രങ്ങള്‍.. അവയിലൂടെ ഒരു ചെറിയ യാത്ര…
[NB: ഓരോപേജിലും ആല്‍ബങ്ങളില്‍ ഒന്നിലധികം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങളിലെ Right Button ഉപയോഗിച്ച് അവകാണാവുന്നതാണ്. മറ്റൊന്ന് വിവിധ ക്ഷേത്രങ്ങളിലെ രതി ശില്‍പ്പങ്ങളാണ് ഓരോ പേജുകളിലും ഉല്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത പേജുകളില്‍ പോകാന്‍ ഓരോ പേജിനു താഴെയും പേജ് നമ്പറുകള്‍ ഉണ്ടായിരിക്കും. ഈ പേജുകള്‍ കൂടുതല്‍ ഭംഗിയായി കാണാന്‍ ബ്രൗസര്‍ ഉപയോഗിക്കുക, എഫ്.ബി ഇന്‍സ്റ്റന്റില്‍ കാണാന്‍ സാധിക്കില്ല.
…]
മധ്യപ്രദേശിലെ ഖജുരാഹൊ ക്ഷേത്രം
ലൈംഗിക ചിത്രീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ക്ഷേത്രമാണ് ഖജുരാഹൊ. ചണ്ഡേല രാജാക്കന്മാരാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. വിവിധ പോസിലുള്ള വ്യത്യസ്ത തരത്തിലുള്ള ലൈംഗിക രംഗങ്ങള്‍ കൊത്തുപണികളില്‍ കാണാം. മനുഷ്യരുടെ ലൈംഗികതയില്‍ ഒട്ടും തന്നെ പിശുക്കു കാണിക്കാത്ത ഒരു കാലഘട്ടത്തിന്റെ ചിത്രീകരണങ്ങളാണ് ഖജുരാഹൊയില്‍. മനുഷ്യര്‍ തമ്മില്‍ മുതല്‍ മനുഷ്യരും മൃഗങ്ങളും വരെയുള്ള ലൈംഗികത പൂത്തുവിരിയുന്നുണ്ട് ഈ കല്ലില്‍കൊത്തിയ കവിതകളില്‍…
വിരുപക്ഷ ക്ഷേത്രം, ഹംബി, കര്‍ണ്ണാടക
തുംഗഭദ്ര നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മനോഹരങ്ങളായ സ്തംഭങ്ങള്‍കൊണ്ട് സമൃദ്ധമാണ്. ശിവന്റെയും അദ്ദേഹത്തിന്റെ അവതാരങ്ങളുടേതുമാണ് ഈ ക്ഷേത്രമെന്ന് പറയാം. 7-ാം നൂറ്റാണ്ടിലാണ് ഇത് നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്നു. യുനസ്‌കോയുടെ പൈതൃക സൈറ്റുകളിലൊന്നായ ഹംബിയിലെ വിരുപക്ഷ ക്ഷേത്രം പ്രസിദ്ധമാണ്. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്നു ഇത്. തെക്കേ ഇന്ത്യയിലെ ക്ഷേത്ര-ചരിത്ര സ്മാരകങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഹംബി ഒരു തെന്നിന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. വിരുപക്ഷ ക്ഷേത്രം ഒരു ശിവക്ഷേത്രമാണ്.
മഹാരാഷ്ട്രയിലെ മാര്‍ക്കണ്ഡേശ്വര ക്ഷേത്രം
ഗഡ്ചിരോളിയിലെ നക്‌സല്‍ ജില്ലയ്ക്ക് സമീപമാണ് മാര്‍ക്കണ്ഡേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദാനവര്‍ ഒരു രാത്രികൊണ്ടാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. കല്ലുകൊണ്ട് നിര്‍മിച്ച ഈ ക്ഷേത്രത്തില്‍ ഹേമാഡ്പന്ത് ശില്പകലയാണുള്ളത്.
പട്‌വാലി ക്ഷേത്രം മധ്യപ്രദേശ്
ചമ്പല്‍ വാലിയിലെ മൊറിന ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രകവാടത്തിലുള്ള കരുത്തരായ രണ്ട് സിംഹപ്രതിമകളാണ് തീര്‍ത്ഥാടകരെ സ്വീകരിക്കുക. ലൈംഗിക ചിത്രീകരണ കലയുടെ കാര്യത്തില്‍ മിനി ഖജുരാഹൊ എന്ന ഖ്യാതിയാണ് ഈ ക്ഷേത്രത്തിനുള്ളത്.
സൂര്യക്ഷേത്രം ഒറീസ്സ
ഒറീസയിലെ കൊണാര്‍ക്കിലാണ് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ കാണുന്ന ലൈംഗിക ചിത്രീകരണത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് സ്ത്രീയുടെ ജനനേന്ദ്രിയം നക്കുന്ന പട്ടിയുടേത്. സെക്‌സുമായി ബന്ധപ്പെട്ടുണ്ടാകുന്ന അണുബാധയ്ക്ക് നല്ല മരുന്നാണ് പട്ടിയുടെ ഉമിനീലെ ആന്റിബയോട്ടിക് അത്രെ!!!
സൂര്യക്ഷേത്രം ഗുജറാത്ത്
രാവണനെ കൊന്നതിന്റെ പാപത്തില്‍ നിന്നും മുക്തി നേടാനായി രാമന്‍ ഈ സ്ഥലത്ത് ഒരു യജ്ഞം നടത്തിയെന്നാണ് വിശ്വസിക്കുന്നത്. ലൈംഗികകേളികളുടെ വ്യത്യസ്തഭാവങ്ങള്‍ ഇവിടുത്തെ ശില്‍പ്പങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു…
ഓസിയാന്‍ രാജസ്ഥാന്‍
എ.ഡി 11 ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ കൂട്ടമാണ് ഓസിയാന്‍. പ്രണയത്തിന്റെ, കാമത്തിന്റെ ഭാവനകള്‍ ഓസിയാനിലെ ശിപ്പഭംഗികളില്‍ കാണാം…
ഹോയ്‌സാലേശ്വര ക്ഷേത്രം.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ഹോയ്‌സാലാ സാമ്രാജ്യത്വത്തിന്റെ ഭാഗമാണ് ഹോയ്‌സാലേശ്വര ക്ഷേത്രം. ഹലേബിഡുവില്‍ സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രം വിഷ്ണുവര്‍ദ്ധന രാജാവിന്റെ കാലത്താണ് നിര്‍മ്മിച്ചത്. വാതില്‍ പുറ ചിത്രീകരണമാണ് ഈ ക്ഷേത്രത്തിന്റെ സവിശേഷത.
കിച്ചകേശ്വരീ ക്ഷേത്രം
കിക്ഷകേശ്വരി ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ഭജന രാജാക്കന്‍മാരുടെ തലസ്ഥാനമായ ഖിച്ചിങ്ങലിലായിരുന്നു ഇത് സ്ഥിതി ചെയ്യുന്നത്. വടക്കന്‍ ഓറീസയിലെ മൂര്‍ഭഞ്ച് ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചചെയ്യുന്നത്. ഇത് ഒരു ചാമുണ്ഡേശ്വരി അഥവാ കാളീ ക്ഷേത്രമാണ്.
കൂടല്‍ അഴകര്‍ കോവില്‍
തെക്കേ ഇന്ത്യയിലെ മറ്റൊരു അതിമനോഹര ക്ഷേത്രമാണ് കൂടല്‍ അഴകര്‍ കോവില്‍. വിഷ്ണു ക്ഷേത്രമാണ് കൂടല്‍ അഴകര്‍. മധുരയിലെ സുന്ദരന്‍ എന്നാണ് കൂടല്‍ അഴകറിന്റെ അര്‍ത്ഥം.
ശാരംഗപാണി ക്ഷേത്രം
വിഷ്ണുവിന് സമര്‍പ്പിതമായ തമിഴ്‌നാട്ടിലെ സുപ്രസിദ്ധ ക്ഷേത്രമാണ് ശാരംഗപാണി ക്ഷേത്രം. തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. രതിശില്‍പ്പങ്ങളില്‍ വര്‍ണങ്ങളോടുകൂടിയവ ഇവിടത്തെ സവിഷേതയാണ്. പ്രണയാര്‍ദ്രമായ ചിത്രങ്ങളാണ് ശാരംഗപാണി ക്ഷേത്രത്തിലുള്ളത്.
എല്ലോറ, മഹാരാഷ്ട്ര
പുരാതന മനുഷ്യന്റെ കാലാപ്രകാശനത്തിന്റെ ഏറ്റവും മനോഹാരിതതുളുമ്പുന്ന ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ് എല്ലോറ എന്ന ഗുഹാ ക്ഷേത്രം. ലോക പൈതൃകത്തില്‍ ഇടം നേടിയിട്ടുള്ള ഒന്നുകൂടിയാണ് എല്ലോറ. ബുദ്ധിസ്റ്റ് ജൈനിസ്റ്റ് ശിലാക്ഷേത്രമാണിത്. 5-ാം നൂറ്റാണ്ടിലോ 7-ാം നൂറ്റാണ്ടിലോ ആണ് എല്ലോറ നിര്‍മിക്കപ്പെട്ടതെന്ന്‌കരുതപ്പെടുന്നു. പുരാതന വാസ്തു കലയുടെയും ശില്‍പ്പകലയുടെയും അത്ഭുതക്കാഴ്ച്ചയാണ് എല്ലോറ.