| Wednesday, 26th September 2012, 11:52 am

ഐന്‍സ്റ്റീന്റെ മസ്തിഷ്‌കം ഇനി നിങ്ങളുടെ കൈകളിലേയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്ത് ബുദ്ധിശക്തിയുടെ പ്രതീകമാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. ആധുനികമായ പല പുതിയ കണ്ടുപിടിത്തങ്ങള്‍ക്കും മാറിയ ചിന്തകള്‍ക്കും അദ്ദേഹത്തിന്റെ കണ്ടെത്തലുകളും പഠനങ്ങളും കാരണമായി. പദാര്‍ത്ഥ/ഊര്‍ജ്ജ അദൈ്വത സിദ്ധാന്തവും (non-duality of matter and energy) ആപേക്ഷികതാ സിദ്ധാന്തവും ലോകത്തെ മാറ്റിമറിച്ചു. []

അതുകൊണ്ട് തന്നെ ഇന്നും ശാസത്രലോകം സൂക്ഷിച്ചുവെച്ചിട്ടുള്ള ഒരമൂല്യ നിധിയാണ് അദ്ദേഹത്തിന്റെ മസ്തിഷ്‌കം. ഭാവിയില്‍ അതിലെ നാഡീകോശങ്ങളിലെ വിവരങ്ങള്‍ ഡീകോഡ് ചെയ്താല്‍ അറിവുകളുടെ ഒരത്ഭുത  ലോകമായിരിക്കും അനാവരണം ചെയ്യപ്പെടുക.

എന്നാല്‍ ഈ  മസ്തിഷ്‌കം നിങ്ങളുടെ  കൈയ്യില്‍ എത്തിയാല്‍ എന്തായിരിക്കും അവസ്ഥ!!! അതെ ഐന്‍സ്റ്റീന്റെ മസ്തിഷ്കം നമ്മുടെ കൈകളിലേയ്ക്ക്  ഒരു ഐപാഡ് ആപ്ലിക്കേഷനായി എത്താന്‍  പോകുന്നു. അതും വെറും 9.99 ഡോളര്‍ വിലയ്ക്ക്.

അമേരിക്കയാണ് ഈ ആപ്ലിക്കേഷന്റെ സൂത്രധാരകര്‍. ഐന്‍സ്റ്റീന്റെ ജീനിയസ് നമുക്ക് നല്‍കുന്നില്ലെങ്കിലും മസ്തിഷ്‌ക്കത്തിന്റെ വിശദാംശങ്ങളടങ്ങിയ വ്യക്തമായ ഒറിജിനല്‍ ചിത്രങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാകും എന്നാണ് ആപ്ലിക്കേഷന്റെ നിര്‍മാതാക്കള്‍  അവകാശപ്പെടുന്നത്. ജിജ്ഞാസുക്കളായ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ  ആപ്ലിക്കേഷന്‍ ഒരനുഗ്രഹം തന്നെയായിരിക്കും.

ചിക്കാഗോയിലെ ആരോഗ്യ/വൈദ്യ മേഖലയ്ക്കുള്ള ദേശീയ മ്യൂസിയം ആണ് ഈ ആപ്ലിക്കേഷന്റെ ശില്‍പികള്‍. ഈ മ്യൂസിയം ഐന്‍സ്റ്റീന്റെ മസ്തിഷ്‌ക്കത്തിലെ എല്ലാ ഘടകങ്ങളെയും ഇതിനായി  സ്‌കാന്‍ ചെയ്യുകയും  ഡിജിറ്റലൈസ്  ചെയ്യുകയുമായിരുന്നത്രേ.

ഒരു മൈക്രസ്‌കോപ്പിലൂടെ ഐന്‍സ്റ്റീന്റെ മസ്തിഷ്‌കം നോക്കാന്‍ കഴിയുന്ന വിധമാണ് ആപ്ലിക്കേഷഷന്‍  വിദ്യാര്‍ത്ഥികള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. ഇത്  ഐപാഡ് ഉപഭോക്താക്കള്‍ക്ക് ഒരു വലിയ അനുഭവമായിരിക്കും.

മ്യൂസിയത്തിലെ കണ്‍സല്‍ട്ടന്റായ സ്റ്റീവ് ലാന്റര്‍ ആണ് ആപ്ലിക്കേഷന്‍  രൂപകല്‍പ്പന  ചെയ്തിരിക്കുന്നത്.

ഗൂഗിള്‍ പ്രോഡക്ട് മാനേജ്‌മെന്റ് ഡയക്ടര്‍ ആന്‍ട്രോയര്‍ യൂഗോ ബാറ “ഐന്‍സ്റ്റീന്‍ മസ്തിഷ്‌ക” ആപ്ലിക്കേഷന്‍ ഫോണിലൂടെ കാണിക്കുന്നു.

ഐന്‍സ്റ്റീന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തെ പോസ്റ്റ് മോര്‍ട്ടം ചെയ്തത് പ്രശസ്ത  പതോളജിസ്റ്റും ശാസ്ത്രജ്ഞനുമായിരുന്ന  തോമസ് ഹാര്‍വിയാണ്. അദ്ദേഹമാണ്  ഭാവിയിലെ ഗവേഷണങ്ങള്‍ക്ക് സഹായകമാകുമെന്ന് കരുതി ഐന്‍സ്റ്റീന്റെ മസ്തിഷ്‌കം ഭൗതിക ശരീരത്തില്‍ നിന്നും വേര്‍പെടുത്തിയത്.

ഹാര്‍വി ഐന്‍സ്റ്റീന്റെ മസ്തിഷ്‌ക്കത്തിന്റെ സാമ്പിള്‍ ഗവേഷകര്‍ക്ക് നല്‍കുകയും അവരുടെ  ഗവേഷണവുമായി  സഹകരിക്കുകയുമായിരുന്നു. ആ ഗവേഷണത്തില്‍ ഒരു കാര്യം വ്യക്തമായി. മസ്തിഷ്‌കത്തിലെ പരീറ്റല്‍ ലോബ് ( parietal lobe) എന്ന ഭാഗം സാധാണക്കാരുടെ മസ്തിഷ്‌ക്കത്തിലുള്ളതിനേക്കാള്‍  വലിപ്പമുള്ളതാണെന്നായിരുന്നു ആ കണ്ടെത്തല്‍. ഗണിതശാസ്ത്രം, ഭാഷ, സ്ഥലകാല ബന്ധങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതില്‍ മസ്തിഷ്‌ക്കത്തിലെ ഈ ഭാഗത്തിന് അതിയായ പ്രാധാന്യമുണ്ട്.

പുതിയ ഐപാഡ് ആപ്ലിക്കേഷന്‍   ഉപഭോക്താക്കള്‍ക്ക് മസ്തിഷ്‌കത്തിന്റെ വളരെ ആഴങ്ങളിലേയ്ക്ക് വരെ എത്തിച്ചേരാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ സാധാരണഗതിയിലുള്ളതിനേക്കാള്‍ നാഡീ കോശങ്ങള്‍  തിങ്ങിനിറഞ്ഞു നില്‍ക്കുന്നതായാണ് ആപ്ലിക്കേഷനിലെന്ന് ചിക്കാഗോയിലെ മറ്റൊരു ന്യൂറോളജിസ്റ്റായ ഡോ. ഫിലിപ്പ് എപ്സ്റ്റീന്‍ പയുന്നു.

ആധുനിക ചിത്രീകരണ സാങ്കേതികവിദ്യ ഉണ്ടാകുന്നതിന് മുമ്പ് സംരക്ഷിക്കപ്പെട്ട മസ്തിഷ്‌ക കലകള്‍ വളര കൃത്യതയോടെ ആപ്ലിക്കേഷനില്‍ ചിത്രീകരിക്കാന്‍  കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും സാധാരണ മസ്തിഷ്‌ക്ക ഘടനയിലാണ് ആപ്ലിക്കേഷന്‍ തയ്യാര്‍  ചെയ്തിട്ടുള്ളത്. അതേസമയം ശരിയായൊരു അനാട്ടമിക്കല്‍  മാതൃകയില്‍  മസ്തിഷ്‌ക്കത്തെ മാപ്പിങ്ങ് ചെയ്യാന്‍  ആപ്ലിക്കേഷനായിട്ടില്ല.

“ഐസ്റ്റീന്റെ മസ്തിഷ്‌ക്കം എം.ആര്‍.ഐ ചെയ്യാന്‍  കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ ഏതൊക്കെ സ്ഥാനത്തിലുള്ളതാണെന്ന് ഞങ്ങള്‍ക്ക് കൃത്യമായി മനസ്സിലാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.” കാലിഫോര്‍ണിയ  സര്‍വ്വകലാശാലയില്‍  നിന്നുള്ള ഗവേഷകനായ ജക്കോപോ അന്നീസ് പറഞ്ഞു. 1×3 ഇഞ്ച് വലിപ്പമുള്ള സ്ലൈഡുകള്‍ ഐന്‍സ്റ്റീന്റെ മസ്തിഷക്കത്തിലെ ഘടകങ്ങള്‍  മാത്രമേ മനസ്സിലാക്കാന്‍  സാധിക്കുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഐന്‍സ്റ്റീന്റെ മസ്തിഷ്‌കത്തെ കുറിച്ചുള്ള അപൂര്‍വ ചിത്രങ്ങളുടെ ശേഖരം തന്നെയാണ് ആപ്ലിക്കേഷനിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐന്‍സ്റ്റീന്‍  തന്റെ മസ്തിഷ്‌കത്തെ ശാസ്ത്രജ്ഞരല്ലാത്തവര്‍ക്ക് വില്‍ക്കുന്നത്  ഇഷ്ടപ്പെട്ടിരുന്നോ എന്ന് നമുക്ക് സംശയം തോന്നിയേക്കാം. എന്നാല്‍  അവര്‍ക്കുള്ള ഉത്തരം മ്യൂസിയം ബോര്‍ഡ് മെമ്പറായ  ജിം ബാഗ്‌ലിയ നല്‍കുന്നു. “അത്തരമൊരു ലക്ഷ്യം ഐസ്റ്റീന് ഉണ്ടായിരുന്നോ  എന്ന് ഇന്ന് നിരവധി സംവാദങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഐന്‍സറ്റീന്‍ ഗവേഷണങ്ങള്‍ക്കും ശാസ്ത്ര വികാസത്തിനും നല്‍കിയിരുന്ന പ്രാധാന്യ തര്‍ക്കമറ്റതാണ്. ഇത്തരത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ മാനിക്കുകയാണ് ചെയ്യുന്നത്.” അദ്ദേഹം പറഞ്ഞു.

ന്യൂറോശാസ്ത്രജ്ഞരുടെ പുതിയ തലമുറയില്‍പെട്ട  എല്ലാരെയും  ഈ ആപ്ലിക്കേഷന്‍ വളരെയധികം പ്രചോദനമേകും എന്നകാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം  പറഞ്ഞു.

കടപ്പാട്: ഐ..ബി.എന്‍

Latest Stories

We use cookies to give you the best possible experience. Learn more