| Sunday, 4th February 2024, 10:07 pm

ഇന്ത്യന്‍ ക്രിക്കറ്റില്‍ കോഹ്‌ലിയുടെ സ്ഥാനം അവന്‍ ഏറ്റെടുക്കും: അലിസ്റ്റര്‍ കുക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 255 റണ്‍സിനാണ് ഇന്ത്യ ഓള്‍ ഔട്ട് ആയത്. ഇതോടെ 399 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുമ്പില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. വണ്‍ ഡൗണ്‍ ബാറ്ററായ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. 147 പന്തില്‍ രണ്ട് സിക്സറുകളും 11 ബൗണ്ടറികളും അടക്കം 104 റണ്‍സ് ആണ് ഗില്‍ നേടിയത്. 70.75 എന്ന് തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്.

ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് യുവതാരത്തെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ ശക്തമായ സ്ഥാനം ഭാവിയില്‍ ഏറ്റെടുക്കും എന്നാണ് കുക്ക് പറഞ്ഞത്. ടി.എന്‍.ടി സ്‌പോര്‍ട്‌സിലെ ഒരു അഭിമുഖത്തിനിടയിലാണ് കുക്ക് താരത്തെ പ്രശംസിച്ചത്.

‘ഗില്‍ തന്റെ കഴിവുകള്‍ ഗംഭീരമായി പ്രകടിപ്പിച്ചു. അവന് മികച്ച കഴിവുണ്ട്. അവന് സമ്മര്‍ദമുണ്ടായിരുന്നു. ഇന്ത്യയില്‍ നടന്ന ലോകകപ്പ് സമയത്ത് എല്ലാ പരസ്യബോര്‍ഡുകളിലും കോഹ്‌ലിയെ ഉള്‍പ്പെടുത്തിയിരുന്നു, എന്നാല്‍ ഭാവിയില്‍ വിരാടിന്റെ സ്ഥാനം അവനാണ് ഏറ്റെടുക്കുക,’ അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ പോലെ വിശാലമായ ഒരു രാജ്യത്തിന്റെ ഭാരം വഹിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഒരു യുവ പ്രതിഭയെന്ന നിലയില്‍, സച്ചിനും കോഹ്‌ലിയും നേരിട്ടതും മറികടന്നതുമായ ഒരു കടമ്പയാണിത്. ഇപ്പോള്‍, ഈ സമ്മര്‍ദം നാവിഗേറ്റ് ചെയ്യാനും കൈകാര്യം ചെയ്യാനും അവന്‍ പഠിക്കണം, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight:  Alastair Cook Talks About Shubhman Gill

We use cookies to give you the best possible experience. Learn more