| Monday, 5th February 2024, 10:22 pm

ഇന്ത്യയെ തീര്‍ച്ചയായും തോല്‍പ്പിക്കാന്‍ കഴിയും: അലസ്റ്റര്‍ കുക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 106 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയ ലക്ഷ്യംമറികടക്കാനാകാതെ 292 റണ്‍സ് മാത്രം നേടിയാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്.

രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ഇനിയുള്ള ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ അലസ്റ്റര്‍ കുക്ക്. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റ് ഇന്ത്യയും വിജയിച്ചതോടെ 1-1 എന്ന നിലയിലാണ് ഇരുവരും. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.

ടി.എന്‍.ടി സ്പോര്‍ട്സിനായുള്ള ഒരു പോസ്റ്റ്-മാച്ച് അനാലിസിസ് ഷോയില്‍ സംസാരിക്കുകയായിരുന്നു കുക്ക്. ഹൈദരാബാദിലെ ഇന്ത്യയുടെ തോല്‍വി പരിഗണിക്കുമ്പോള്‍, രണ്ടാം ടെസ്റ്റിലെ വിജയത്തില്‍ ഇന്ത്യക്ക് ആശ്വാസം തോന്നുമെന്ന് കുക്ക് പ്രസ്താവിച്ചു.

‘ഇന്ത്യക്ക് ഇപ്പോള്‍ ആശ്വാസം ഉണ്ടാകും. ആദ്യ ടെസ്റ്റിന് ശേഷം അവര്‍ കാര്യമായ സമ്മര്‍ദം നേരിട്ടിരുന്നു, ”അദ്ദേഹം പറഞ്ഞു.

ജയ്സ്വാളിന്റെയും ഗില്ലിന്റെയും മാച്ച് വിന്നിങ് ഇന്നിങ്‌സ് പോലെ കളിക്കാന്‍ കഴിയാത്തത് ഇംഗ്ലണ്ടിന്റെ ബാറ്റര്‍മാരുടെ കഴിവില്ലായ്മയാണെന്ന് കുക്ക് എടുത്തുപറഞ്ഞു.

”ബാറ്റര്‍മാര്‍ക്കൊന്നും കളി മാറ്റിമറിക്കുന്ന പ്രകടനം നടത്താന്‍ കഴിയാഞ്ഞതാണ് ഇംഗ്ലണ്ടിന് തോല്‍വി സംഭവിച്ചതിന്റെ കാരണം. അത് വ്യക്തമായിരുന്നു. 30-നും 70-നും ഇടയിലുള്ള സ്‌കോറുകള്‍ ടെസ്റ്റ് വിജയങ്ങള്‍ ഉറപ്പാക്കില്ല. സെഞ്ച്വറികളില്ലെങ്കില്‍ ഇംഗ്ലണ്ടിന് ഇനിയും നിരാശയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ ടെസ്റ്റിലെ അതേ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന് വീണ്ടും ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

‘ഈ കളിയില്‍ നിന്ന് ഇംഗ്ലണ്ട് തീര്‍ച്ചയായും പഠിച്ചാല്‍ ഇന്ത്യയെ തീര്‍ച്ചയായും തോല്‍പ്പിക്കാന്‍ കഴിയും,’ അദ്ദേഹം പറഞ്ഞു.

Content highlight: Alastair Cook Talks About England’s Lose Against India In Second Test

We use cookies to give you the best possible experience. Learn more