ആലപ്പുഴയില്‍ പുലര്‍ച്ചയുണ്ടായ വാഹനാപകടത്തില്‍ ദുരൂഹത; മൃതദേഹം കണ്ടെത്തിയത് പതിനഞ്ച് കിലോമീറ്റര്‍ അകലെ
Kerala
ആലപ്പുഴയില്‍ പുലര്‍ച്ചയുണ്ടായ വാഹനാപകടത്തില്‍ ദുരൂഹത; മൃതദേഹം കണ്ടെത്തിയത് പതിനഞ്ച് കിലോമീറ്റര്‍ അകലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th September 2017, 1:38 pm

 

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ പുലര്‍ച്ചെ കണ്ടെത്തിയ വാഹനാപകടത്തില്‍ ദുരൂഹത. അപകടത്തില്‍പെട്ടയാളുടെ മൃതദേഹം കണ്ടത്തിയത് പതിനഞ്ച് കിലോമീറ്റര്‍ അകലെ പുന്നപ്രയില്‍ നിന്ന്. കലവൂര്‍ സ്വദേശി സുനില്‍ കുമാറിന്റെ മൃതദേഹമാണ് നഗ്നമാക്കിയ നിലയില്‍ പുന്നപ്രയില്‍ നിന്ന് കണ്ടത്തിയത്

ഇന്നു പുലര്‍ച്ചയാണ് അപകടത്തില്‍ പെട്ട് തോട്ടപ്പള്ളിയില്‍ വാഹനം കണ്ടെത്തുന്നത്. എന്നാല്‍ പരിശോധനയില്‍ രക്തകറകളും സുനില്‍കുമാറിന്റെ തിരിച്ചറിയല്‍ രേഖകളും മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു. പി്ന്നീട് വിശദമായ തിരച്ചിലിനൊടുവിലാണ് പുന്നപ്രയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.